പുതിയ ക്യാഷ്ബാക്ക് ഓഫറുമായാണ് ഭാരത് ഇന്റര്‍ഫേയ്സ് ഫേയ്സ് ഫോര്‍ മണി (ഭീം) ആപ്പ് രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങൾ ഭീം ആപ്പ് ഉപയോഗിക്കാറുണ്ടോ? ഏറ്റവും പുതിയ ക്യാഷ്ബാക്ക് ഓഫറുമായാണ് ഭാരത് ഇന്റര്‍ഫേയ്സ് ഫേയ്സ് ഫോര്‍ മണി (ഭീം) ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. പുതിയതും പഴയതുമായ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാണ്.
ഓരോ മാസവും 750 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീം ആപ്പിന്റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപ വരെ പ്രതിമാസം ക്യാഷ്ബാക്ക് ലഭിക്കും.

ആദ്യ ഇടപാടിന് ഉപയോക്താക്കള്‍ക്ക് 51 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുക. മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കൾക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
50 നും 100 നും ഇടയില്‍ ഇടപാട് ഒരു മാസം നടത്തിയാല്‍ 200 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 250 രൂപയാണ് പ്രതിമാസം 100 തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഈ ഇടപാടുകളെല്ലാം 10 രൂപയോ അതില്‍ കൂടുതലോ ആയിരിക്കേണ്ടതാണ്. കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'ഭീം' മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
