പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള പിഎഫ് തുക പിന്‍വലിക്കുന്നതിന് കടലാസിലുളള അപേക്ഷ മതി.
സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസ തീരുമാനവുമായി പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. ഇനി മുതൽ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള പിഎഫ് തുക പിന്‍വലിക്കുന്നതിന് കടലാസിലുളള അപേക്ഷ മതി. ഓൺലൈൻ അപേക്ഷ ആവശ്യമില്ല.
മുമ്പ് 10 ലക്ഷത്തിന് മുകളിലുളള പിഎഫ് തുക പിന്‍വലിക്കാനുളള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമാക്കിയിരുന്നു. എന്നാല്‍ തീരുമാന പുറത്തു വന്നതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.

രാജ്യത്ത് പകുതിയില്‍ കൂടുതല്‍ തൊഴിലാളികള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനോ പണമിടപാടുകള്‍ നടത്താനോ അറിയില്ല. ഈ വസ്തുത ബോധ്യമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാനും പിന്‍വലിക്കല്‍ രീതികള്‍ പഴയ പടിയാക്കാനും പിഎഫ്ഒ തീരുമാനിച്ചത്.
സെന്‍ട്രല്‍ പ്രോവിഡന്റ്സ് ഫണ്ട് കമ്മീഷണറുടെ (സി.പി.എഫ്.സി.) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനങ്ങളെടുത്തത്. ഈ മാസം 13 നായിരുന്നു പി.എഫ്.ഒ. സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരള കേഡര്‍ ഐ.എ.എസ്. ഓഫീസര്‍ ഡോ. വി.പി.ജോയിയാണ് ഇപ്പോഴത്തെ പി.എഫ്. കമ്മീഷണര്‍.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications