അക്ഷയ തൃതീയ ദിനത്തിൽ സ്വ‍‍ർണ വില ഉയരത്തിൽ തന്നെ

പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയുമാണ് ഇന്നത്തെ സ്വ‍‍‍ർണ വില.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വ‍‍ർണ വില ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നു. അഞ്ച് ദിവസമായി ഇതേ വിലയില്‍ തന്നെയാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. പവന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയുമാണ് സ്വ‍‍‍ർണ വില.

അക്ഷയ ത്രിതീയ ദിനത്തോടനുബന്ധിച്ച് ആവശ്യക്കാര്‍ കൂടുമെന്നതിനാലും അന്താരാഷ്‌ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നതുമാണ് വില കുറയാതിരിക്കാന്‍ കാരണം. 2016 നവംബറിലാണ് ഇതിന് മുമ്പ് വില ഇത്രയും ഉയര്‍ന്നത്.

അക്ഷയ തൃതീയ ദിനത്തിൽ സ്വ‍‍ർണ വില ഉയരത്തിൽ തന്നെ

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തുന്നത്.

മാർച്ചിൽ സ്വർണ വില 22,920 രൂപ വരെ ഉയര്‍ന്നിരുന്നു. മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് ഇതായിരുന്നു. അക്ഷയ ത്രിതീയയോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ വില വർദ്ധനവെന്ന് വ്യാപാരികൾ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. ആറ് മാസത്തെ കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ രൂപയുടെ വിനിമയം.

malayalam.goodreturns.in

English summary

Gold Prices Shoot Up Ahead Of Akshaya Tritiya

Akshya Tritiya: Buying by local jewellers supported recovery in gold prices ahead of Akshya Tritiya at the local spot market, according to traders.
Story first published: Wednesday, April 18, 2018, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X