ഇന്ന് അക്ഷയ തൃതീയ. വില്പ്പനക്കൊരുങ്ങി സ്വര്‍ണ വിപണി.
ഇന്ന് അക്ഷയ തൃതീയ. വില്പ്പനക്കൊരുങ്ങി സ്വര്‍ണ വിപണി. പ്രത്യേക ഓഫറുകളും പണിക്കിഴിവുകളുമാണ് ജൂവലറികൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സ്വർണം വാങ്ങുമ്പോൾ നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
പരിശുദ്ധി
സ്വര്‍ണം വാങ്ങുമ്പോള്‍ കടയുടെ പരസ്യം മാത്രം നോക്കി വാങ്ങരുത്. മറിച്ച് ഗുണമേന്മയുള്ളവ വാങ്ങിക്കുക. വാങ്ങുന്ന സ്വര്‍ണം എപ്പോഴും 22 കാരറ്റ് അല്ലെങ്കില്‍ 24 കാരറ്റ് തന്നെയാണെന്ന് ഉറപ്പ് വരുത്തണം.
ഹാള്‍മാര്‍ക്ക്
ഗവണ്മെന്റ് അംഗീകരിച്ച ജ്വല്ലറികളിലെ സ്വര്‍ണത്തിന് ബിഐഎസ് മുദ്ര ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ബിഐഎസ് ഹാള്‍മാര്‍ക്കുള്ള സ്വർണം മാത്രം തിരഞ്ഞെടുക്കുക.
വില
സ്വർണത്തിന്റെ തൂക്കത്തിന് അനുസരിച്ചുള്ള വില, പണിക്കൂലി, ജിഎസ്ടി എന്നിവ കണക്കാക്കിയാണ് നിങ്ങൾ വാങ്ങുന്ന സ്വർണത്തിന് ബിൽ നൽകുന്നത്. ആഭരണങ്ങൾക്ക് പ്രത്യേകിച്ച് പണിക്കൂലി എപ്പോഴും കൂടുതല്‍ ആയിരിക്കും. പണിക്കൂലി കുറഞ്ഞവ വാങ്ങുന്നതാവും എപ്പോഴും നല്ലത്.
സ്വർണം വാങ്ങാൻ ജൂവലറികളിൽ പോകേണ്ട
ജൂവലറികളിൽ നിന്ന് മാത്രമല്ല ബാങ്കുകൾ പോലുള്ള അംഗീകൃത വിൽപ്പനക്കാരിൽ നിന്നും നിങ്ങൾക്ക് സ്വർണം വാങ്ങാവുന്നതാണ്. എസ്ബിഐ പോലുള്ള ബാങ്കുകളിൽ നിന്ന് 2 ഗ്രാം തൂക്കമുള്ള നാണയങ്ങൾ വരെ വാങ്ങാം.
വിൽപ്പന അതിരാവിലെ മുതൽ തുടങ്ങി
അക്ഷയതൃതീയ പ്രമാണിച്ച് ഇന്ന് അതിരാവിലെ മുതൽ ജൂവലറികൾ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. രാത്രി ഒമ്പത് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. അക്ഷയ ത്രിതീയ ദിവസത്തേക്കായി പ്രത്യക ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു.
എന്താണ് അക്ഷയ തൃതീയ?
ഐശ്വരത്തിന്റെ ആഘോഷമെന്ന് വിശ്വസിക്കുന്ന ദിവസമാണ് അക്ഷയ ത്രിതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ ദിവസം ആരംഭിക്കുന്ന ഒരു കാര്യത്തിനും ക്ഷയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
