സ്വർണ വില വീണ്ടും ഉയരങ്ങളിലേയ്ക്ക്

സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേയ്ക്ക്. കഴിഞ്ഞ ഒന്നര വർഷത്തേയ്ക്കാൾ ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വില വീണ്ടും ഉയരങ്ങളിലേയ്ക്ക്. കഴിഞ്ഞ ഒന്നര വർഷത്തേയ്ക്കാൾ ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെയും ഒന്നര വര്‍ഷത്തിനിടയിലെയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഈ ദിവസങ്ങളിൽ സ്വർണ വ്യാപാരം നടക്കുന്നത്. 2016 നവംബറിലാണ് ഇതിന് മുമ്പ് വില ഇത്രയും ഉയര്‍ന്നത്.

സ്വർണ വില വീണ്ടും ഉയരങ്ങളിലേയ്ക്ക്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്വര്‍ണത്തിന് പൊതുവെ കൂടിയ വിലയാണിപ്പോഴുള്ളത്. ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെയും വില മാറ്റത്തിന് കാരണം. ഏപ്രിൽ ആദ്യം മുതൽ വിലയിൽ ഉയ‍ർച്ചയാണ് രേഖപ്പെടുത്തുന്നത്.

മാർച്ചിൽ സ്വർണ വില 22,920 രൂപ വരെ ഉയര്‍ന്നിരുന്നു. മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് ഇതായിരുന്നു. ഈ മാസം ഏറ്റവും കൂടുതൽ ദിവസം വ്യാപാരം നടന്നത് 22,760 രൂപയ്ക്കാണ്. ആറ് ദിവസം ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. അക്ഷയ തൃതീയയോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ വില വർദ്ധനവെന്നാണ് വ്യാപാരികളുടെ വെളിപ്പെടുത്തൽ.

malayalam.goodreturns.in

English summary

Today's gold price

Gold price again goes up again. It is now trading at a higher price than last one and a half year.
Story first published: Thursday, April 19, 2018, 16:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X