നാഷനൽ പെൻഷൻ സ്കീമിലെ (എൻപിഎസ്) അംഗങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നിർബന്ധമായും നൽകണമെന്നു പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി.
നാഷനൽ പെൻഷൻ സ്കീമിലെ (എൻപിഎസ്) അംഗങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നിർബന്ധമായും നൽകണമെന്നു പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി (പിഎഫ്ആർഡിഎ). എൻപിഎസിന്റെ പ്രവർത്തന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പിഎഫ്ആർഡിഎ മുമ്പും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
പുതുതായി വരിക്കാരാകുന്നവർക്ക് കോമൺ സബ്സ്ക്രൈബർ രജിസ്ട്രേഷൻ ഫോമിൽ (സിഎസ്ആർഎഫ്) ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും മൊബൈൽ നമ്പർ നമ്പരും ആവശ്യപ്പെടുന്നത് വരിക്കാരെ സഹായിക്കാനാണെന്നും എൻപിഎസ് കാലാവധി പൂർത്തിയാകുമ്പോൾ പണം പിൻവലിക്കലും മറ്റും എളുപ്പമാക്കുന്നതിന് വേണ്ടിയാണിതെന്നും അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള ഉപഭോക്താക്കൾക്ക് www.cra-nsdl.com അല്ലെങ്കിൽ https://enps.karvy.com/Login/Login എന്നീ സൈറ്റുകൾ വഴി ലോഗിൻ ചെയ്ത് അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ഓൺലൈനായി ചേർക്കാവുന്നതാണ്. ഈ വിവരങ്ങൾ നിർബന്ധമായും ശരിയായി പൂരിപ്പിച്ച് സമർപ്പിക്കണമെന്നും പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications