49 രൂപയ്ക്ക് 3 ജിബി ഡാറ്റ നല്കുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്.
49 രൂപയ്ക്ക് 3 ജിബി ഡാറ്റ നല്കുന്ന ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. ജിയോയുടെ ഓഫറിനെ മറികടക്കാന്‍ പ്രഖ്യാപിച്ച ഈ ഓഫര്‍ തുടക്കത്തില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക.
മൈ എയര്‍ടെല്‍ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഓഫർ ലഭ്യമാണോ എന്നറിയാനാകും. 49 രൂപയുടെ ഈ പ്ലാൻ അനുസരിച്ച് ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം.

എന്നാൽ ജിയോയുടെ 52 രൂപ പ്ലാനിന്റെ കാലാവധി 7 ദിവസമാണ്. ഏഴു ദിവസത്തേക്ക് 1.05 ജിബി ഡേറ്റയാണ് ജിയോ നല്‍കുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു.
ക്രിക്കറ്റ് സീസണ് കാലമായതിനാല്‍ ലൈവ് മത്സരം കാണുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് എയർടെൽ പുതിയ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുമെന്നാണ് എയർടെല്ലിന്റെ പ്രതീക്ഷ. ഐപിഎൽ സീസണിനോട് അനുബന്ധിച്ച് ജിയോയും വൊഡാഫോണും തങ്ങളുടെ ഉപഭോക്താക്കൾക്ക് പുതിയ ഓഫർ നേരത്തേ തന്നെ നൽകിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
