ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് പുതിയ ഗവര്‍ണറെ കണ്ടെത്താനുളള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
മികച്ച സാമ്പത്തിക വിദഗ്ധന്‍
സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇംഗ്ലണ്ടില്‍ വലിയ മതിപ്പാണുളളത്. കൂടാതെ ആര്‍ബിഐ ഗവര്‍ണറായുളള രഘുറാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് പരിഗണന.
നിലവില്‍
നിലവില്‍ ഷിക്കാഗോ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസ് സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ്. നിരവധി ആഗോള സമ്മേളനങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുളള രഘുറാം, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വില പിടിപ്പുളള സാമ്പത്തിക ശാസ്ത്ര വിദഗ്ധരിലൊരാളാണ്.
മാർക്ക് കാർണി
കാനേഡിയൻ പൗരനായ മാർക്ക് കാർണിയാണ് ഇപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ. എട്ടു വർഷമാണ് കാലാവധി. പക്ഷെ അഞ്ചു വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹം സ്വയം സ്ഥാനം ഒഴിയുകയാണ്.
ആറുപേർ പരിഗണനയിൽ
ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ സാധ്യത കൂടുതൽ രാജനാണ്. ആൻഡ്രൂ ബെയ്ലി, ബെൻ ബ്രോഡ്ബെന്റ്, ഇന്ത്യൻ വംശജയായ ബാരോൺസ് ശ്രിതീ വധേര, ആൻഡി ഹാൾഡനെ, മിനോച്ചി ഷാഫി എന്നിവരാണ് മറ്റ് അഞ്ചു പേർ.
malayalam.goodreturns.in
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications