ജെറ്റ് എയർവെയ്സ് വിമാനത്തിൽ നിന്ന് ഇന്നലെ 2.6 കോടി വില വരുന്ന സ്വർണ ബാറുകൾ കണ്ടെത്തി.
ജെറ്റ് എയർവെയ്സ് വിമാനത്തിൽ നിന്ന് ഇന്നലെ 2.6 കോടി വില വരുന്ന സ്വർണ ബാറുകൾ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ജെറ്റ് എയർവെയ്സ് വിമാനത്തിൽ നിന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം കണ്ടെത്തിയത്.
ദുബായിയിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിന്റെ 9 ഡബ്ല്യു 579 എന്ന സീറ്റിന് അടിയിൽ നിന്നാണ് 2.60 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു ആറ് സ്വർണക്കട്ടികളും. ഓരോന്നിനും ആയിരം ഗ്രാം വീതം തൂക്കമുണ്ട്.

ആകെ തൂക്കം 8,990 ഗ്രാമാണ്. വിമാനത്തിൽ യാത്രക്കാർ ഇരിക്കുന്ന രണ്ട് സീറ്റുകളുടെ കുഷ്യന് അടിയിൽ ആണ് സ്വർണം ഒളിപ്പിച്ചിരുന്നതെന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ദുബായിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കടത്തിയ സ്വർണമാണ് ഇതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
