ജെറ്റ് എയർവെയ്സിൽ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട്. എയർലൈനിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി യാത്രക്കാർക്ക് എളുപ്പത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ജെറ്റ് എയർവെയ്സിൽ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട്. എയർലൈനിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി യാത്രക്കാർക്ക് എളുപ്പത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എയർടെൽ പേയ്മെന്റ് ബാങ്ക് വഴി ബുക്ക് ചെയ്യുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രീമിയർ ഫ്ലൈറ്റ് ടിക്കറ്റ്
പ്രീമിയർ ഫ്ലൈറ്റ് ടിക്കറ്റുകൾ 6,808 രൂപയ്ക്ക് മുതൽ ബുക്ക് ചെയ്യാം. ഈ സ്കീം പ്രയോജനപ്പെടുത്തുന്നതിനായി ടിക്കറ്റ് ആവശ്യമുള്ള ദിവസത്തേക്കാൾ 30 ദിവസം മുമ്പ് ബുക്ക് ചെയ്യണം.
ഇക്കണോമി ഫ്ലൈറ്റ് ടിക്കറ്റ്
ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള ഇക്കണോമി ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 30 ശതമാനം ഇളവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പ്രൊമോഷണൽ ഓഫർ ലഭിക്കാനായി 2018 ഏപ്രിൽ 30 നകം ബുക്ക് ചെയ്യണം. 2018 ഒക്റ്റോബർ 10 മുതൽ 2018 ഡിസംബർ 15 വരെ ഈ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്.
ക്യാഷ്ബാക്ക് ഓഫർ
എയർടെൽ പേയ്മെന്റ് ബാങ്ക് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ജെറ്റ് എയർവെയ്സ് കാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്തിരിക്കുന്നത്. 10 ശതമാനമാണ് ഇത്തരത്തിൽ ക്യാഷ് ബാക്കായി ലഭിക്കുക. 2018 ഏപ്രിൽ 30 വരെ ബുക്ക് ചെയ്യുന്നവർക്കാണ് കാഷ്ബാക്ക് ഓഫർ ലഭിക്കുക.
കോൺടെസ്റ്റ് ഓഫർ
കെൽഎം റോയൽ ഡച്ച് എയർലൈനിന്റെ സഹകരണത്തോടെ ജെറ്റ് എയർവെയ്സ് അന്താരാഷ്ട്ര വിമാന ടിക്കറ്റിനുള്ള ഒരു കോൺടെസ്റ്റ് ഓഫറും നൽകുന്നുണ്ട്. ന്യൂ ഡൽഹിയിൽ നിന്ന് നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കുള്ള കപ്പിൾ വിമാന ടിക്കറ്റുകളാണ് കമ്പനി നൽകുക. കിംഗ്സ് ഡേയുടെ അടിസ്ഥാനത്തിലുള്ള 10 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നവർക്കാണ് ഈ ടിക്കറ്റുകൾ ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
