രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍, ബാങ്ക് വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നത്.
രാജ്യത്ത് വീണ്ടും ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍, ബാങ്ക് വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.
ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈൽ നമ്പർ, റേഷൻ കാർഡ് നമ്പർ, തൊഴിൽ, ജാതി, മതം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച് അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്.

ആധാർ സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകൻ ശ്രീനിവാസ് കോഡാലിയാണ് ഇത് സംബന്ധിച്ച് സർക്കാരിനെ വിവരം അറിയിച്ചത്. സർക്കാർ ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്.
ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും ചോർത്താനാവില്ലെന്നും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ സുപ്രീംകോടതിയിൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications