തൊഴിലന്വേഷകർക്ക് തുണയായി ജോബ് സേർച്ച് ഫീച്ചറുമായി ടെക് ഭീമൻ ഗൂഗിൾ.
ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. തൊഴിലന്വേഷകർക്ക് തുണയായി ജോബ് സേർച്ച് ഫീച്ചറുമായി ടെക് ഭീമൻ ഗൂഗിൾ. എല്ലാ തരത്തിലുള്ള തൊഴിലവസരങ്ങളെപ്പറ്റിയും ഇനി ഗൂഗിൾ നിങ്ങൾക്ക് വിവരം നൽകും.
അമേരിക്കയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചു
ഗൂഗിളിന്റെ ഈ പുതിയ ഫീച്ചർ കഴിഞ്ഞ ദിവസമാണ് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു വർഷം മുമ്പ് അമേരിക്കയിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ലിങ്ക്ഡിൻ, ഷൈൻ.കോം, ക്വിക്കർ, വിസ്ഡം ജോബ്സ് തുടങ്ങിയ മറ്റ് തൊഴിൽ തിരയൽ പ്ലാറ്റ്ഫോമുകളുമായി ചേർന്നാണ് ഗൂഗിൾ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

തൊഴിലന്വേഷകന്റെ സ്ഥലം, ഇഷ്ട മേഖലകൾ തുടങ്ങിയവയൊക്കെ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. ഇതനുസരിച്ച് അനുയോജ്യമായ തൊഴിലവസരം കണ്ടെത്താൻ ഗൂഗിൾ തൊഴിലന്വേഷകരെ സഹായിക്കുമെന്ന് ഗൂഗിളിന്റെ സോഫ്റ്റ്വെയർ എൻജിനീയറിംഗ് ടീം തലവൻ അജിന്റ് ശ്രീവാസ്തവ പറഞ്ഞു.
സേവനം ഇംഗ്ലീഷിൽ
ഇംഗ്ലീഷിലാണ് ഈ സേവനം ലഭ്യമാകുക. ഡെസ്ക്ടോപ്പ് വഴിയും മൊബൈൽ ഫോൺ വഴിയും ഇത് പ്രയോജനപ്പെടുത്താം. വളരെ ലളിതമായ രീതിയിലാണ് ജോലി തിരയൽ സേവനം തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിൾ ജോബ്സ് പോർട്ടൽ മറ്റ് ജോബ് പോർട്ടലുകളിൽ നിന്ന് വ്യത്യസ്തമാണ്. മുൻകൂട്ടി ജോബ് ലിസ്റ്റിംഗ് നടത്താതെയാണ് തൊഴിലന്വേഷകർക്ക് അനുയോജ്യമായ ജോലി കണ്ടെത്തി നൽകുന്നത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications