പുത്തൻ സംരംഭക ആശയങ്ങൾ നിങ്ങളുടെ പക്കലുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട നീതി ആയോഗിന്റെ അടല്‍ ഇന്നോവേഷന്‍ മിഷന്റെ (എഐഎന്‍) അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിലൂടെ നിങ്ങൾക്കും നേടാം ഒരു കോടി രൂപ.
പുത്തൻ സംരംഭക ആശയങ്ങൾ നിങ്ങളുടെ പക്കലുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട നീതി ആയോഗിന്റെ അടല്‍ ഇന്നോവേഷന്‍ മിഷന്റെ (എഐഎന്‍) അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിലൂടെ നിങ്ങൾക്കും നേടാം ഒരു കോടി രൂപ.
ഇന്ന് ആരംഭിക്കും
ഇന്ന് മുതലാണ് അടൽ ന്യൂ ഇന്ത്യ ചലഞ്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഞ്ച് മന്ത്രാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയാണിത്.
നിങ്ങളുടെ ബിസിനസ് ആശയം ഇവയിലേതെങ്കിലുമാണോ?
കാലാവസ്ഥ വ്യതിയാനം, സ്മാര്‍ട്ട് മൊബിലിറ്റി, റോളിങ് സ്റ്റോക്ക്, മാലിന്യ സംസ്കരണം എന്നീ 17 മേഖലകള്‍ക്കായി യഥാര്‍ഥ ഉല്‍പ്പന്നമോ ഉല്‍പ്പന്നത്തിന്റെ പ്രോട്ടോടൈപ്പോ മത്സരത്തിനായി സമര്‍പ്പിക്കാം. ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതുമയുളള ആശയങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ളവർ എന്നിവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ചലഞ്ചിനായി സമര്‍പ്പിക്കാം.
കൂടുതൽ സഹായങ്ങൾ
മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒരു കോടി രൂപ ഗ്രാൻഡ് ലഭിക്കുന്നതിന് പുറമേ ഉല്‍പ്പന്നത്തെ വികസിപ്പിക്കാനും അവയെ വിപണിയിലെത്തിക്കുന്നതിനും സാങ്കേതിക, കണ്‍സള്‍ട്ടന്‍സി എന്നീ സഹായങ്ങളും നീതി ആയോഗില്‍ നിന്ന് ലഭിക്കും.
കർണാടക സർക്കാർ
കഴിഞ്ഞ മാസം കർണാടക സർക്കാർ ഒരു പുതിയ സംരംഭകത്വ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മികച്ച സംരഭക ആശയവുമായി കർണാടക സ്റ്റാർട്ട്അപ് സെല്ലിൽ ബന്ധപ്പെടുന്നവർക്ക് മാസം 30,000 രൂപ വീതം ഒരു വർഷത്തെ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീതി ആയോഗ് ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് സംരംഭങ്ങൾക്ക് 10 കോടി വീതം ധനസഹായം നൽകിയിരുന്നു. മികച്ച ബിസിനസ് ആശയങ്ങളുള്ളവർക്ക് ഒരു സുവർണാവസരമാണിത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications