ഓൺലൈൻ ഫുഡ് ഓർഡിംഗ്, വിതരണ കമ്പനിയായ സ്വിഗി വഴി മരുന്നുകളും ലഭിക്കുമെന്ന് റിപ്പോർട്ട്.
ഓൺലൈൻ ഫുഡ് ഓർഡിംഗ്, വിതരണ കമ്പനിയായ സ്വിഗി വഴി മരുന്നുകളും ലഭിക്കുമെന്ന് റിപ്പോർട്ട്. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഭക്ഷണത്തിന് പുറമേ മരുന്ന്, പലചരക്ക് സാധനങ്ങൾ തുടങ്ങിവയും ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിക്കാനാണ് തയ്യാറെടുക്കുന്നത്.
ആസ്ഥാനം ബംഗളൂരു
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ 30,000-ത്തിലധികം ജീവനക്കാരാണുള്ളത്. എന്നാൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് സ്വിഗി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.

എതിരാളി സൊമാറ്റോ
ഇന്ത്യയിലെ 35,000ഓളം റെസ്റ്റോറന്റുകളിൽ നിന്നായി പ്രതിമാസം 7 മില്യൺ ഓർഡറുകളാണ് സ്വിഗി കൈകാര്യം ചെയ്യുന്നത്. സ്വിഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോ ഇന്ത്യയിലെയും യുഎഇയിലെയും വിപണികളിൽ നിന്നായി കഴിഞ്ഞ മാസം 5.5 മില്യൺ ഓർഡറുകൾ മാത്രമേ നേടിയിട്ടുള്ളൂ.
ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മാസം കോയമ്പത്തൂരിലും കൊച്ചിയിലും സ്വിഗി ഫുഡ് ഡെലിവറി ആരംഭിച്ചിരുന്നു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് സ്വിഗിയുടെ ഏറ്റവും ശക്തമായ വിപണികൾ. സുഹൃത്തുക്കളായ നന്ദൻ റെഡ്ഡിയും ശ്രീഹർഷയും മറ്റൊരു സുഹൃത്തായ രാഹുൽ ജെമിനിയും ചേർന്ന് 2014 ഓഗസ്റ്റിൽ ബെംഗളൂരുവിലാണ് സ്വിഗി പ്രവർത്തനം ആരംഭിച്ചത്.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications