റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി.
റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി. കമ്പനിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥനായ സഞ്ജയ് ജോഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊഴിഞ്ഞുപോക്ക് വളരെ കുറവ്
കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ നിരക്ക് സെയിൽസ്, ടെക്നിക്കൽ മേഖലകളിൽ 32 ശതമാനമാണെന്നും എന്നാൽ ഹെഡ്ക്വാർട്ടേഴ്സ് തലത്തിൽ എടുത്താൽ ഇത് വെറും 2 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ കമ്പനിയുടെ ശരാശരി കൊഴിഞ്ഞു പോക്ക് നിരക്ക് 18 ശതമാനമാണ്.
കോളേജുകളിൽ നിന്ന് നേരിട്ട്
രാജ്യത്തെ വിവിധ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 6,000 സ്ഥാപനങ്ങളുമായി കമ്പനിയ്ക്ക് പങ്കാളിത്തമുണ്ട്. ഈ സ്ഥാപനങ്ങളിലെ ചില പ്രത്യേക കോഴ്സുകൾ വഴി വളരെ എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് ജിയോയിൽ ജോലി നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്മെന്റ്
റെഫറൻസ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയുമാകും ജിയോയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്ക് ഒരു സുവർണാവസരമാണിത്.
ടെലികോം മേഖലയിലെ മത്സരം
ജിയോ പുതുതായി 80000ലേറെ ജീവനക്കാരെ നിയമിക്കാൻ പോകുന്നത് ടെലികോം കമ്പനികൾക്കിടയിൽ നിലവിലുള്ള മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ജിയോയുടെ തുടക്കം
2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. അതിവേഗം വളരുന്ന ഒരു ബിസിനസ് സ്ഥാപനമാണിത്. അതുകൊണ്ട് തന്നെ ജിയോയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഭാവിയിലുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
