കേരളത്തിൽ ഊബർ, ഒല മാതൃകയിൽ ഓൺലൈൻ ടാക്സി സംവിധാനം ആരംഭിക്കാൻ നീക്കം.
കേരളത്തിൽ ഊബർ, ഒല മാതൃകയിൽ ഓൺലൈൻ ടാക്സി സംവിധാനം ആരംഭിക്കാൻ നീക്കം. തൊഴിൽ വകുപ്പിന് കീഴിലുള്ള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ വാഹന വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കാനുന്നത്.
വാഹനങ്ങൾ ഏതൊക്കെ?
ഒല, ഊബർ പോലെ തന്നെ ഓട്ടോയും കാറും സർവ്വീസ് നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ടാക്സി മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് ഇതോടെ ഒരു പരിധി വരെ സഹായകമാകുമെന്നാണ് തൊഴിലാളികളുടെ കണക്കുകൂട്ടൽ.
ആദ്യം ഘട്ടം ഈ നഗരങ്ങളിൽ
പദ്ധതിയുടെ ആദ്യഘട്ടം കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിലാകും നടപ്പിലാക്കുക. താഴെ പറയുന്നവയാണ് നഗരങ്ങൾ.
- തിരുവനന്തപുരം
- കൊച്ചി
- കോഴിക്കോട് ഈ നഗരങ്ങളിൽ പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.
സഹകരണസംഘം തുടങ്ങും
ഓൺലൈൻ സർവ്വീസിൽ അംഗങ്ങളാകാൻ താതപര്യമുള്ളവരെ ചേർത്ത് സഹകരണ സംഘങ്ങൾ രൂപീകരിക്കുകയാണ് ആദ്യ ഘട്ടം. പദ്ധതിയിലൂടെ മോശമല്ലാത്ത വരുമാനം തൊഴിലാളികൾക്ക് ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
വാഹനങ്ങളിൽ ജിപിഎസ്
ഓൺലൈൻ ടാക്സി സർവ്വീസിന് തയ്യാറാകുന്നവരുടെ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കേണ്ടി വരും. എല്ലാ ടാക്സികളിലും അടുത്ത വർഷം ജനുവരി മുതൽ ജിപിഎസ് നിർബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം.
ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള ചെലവ്
വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് ഏകദേശം 12500 രൂപയോളം ചെലവ് വരും. ഇത് ഡ്രൈവറോ വാഹന ഉടമോ വഹിക്കണം. ബാങ്ക് വായ്പ എടുത്ത് ജിപിഎസ് ഘടിപ്പിക്കുന്നവർക്ക് സർക്കാർ പലിശ സബ്സിഡി നൽകും.
സുരക്ഷിതത്വം ഉറപ്പ്
ജിപിഎസ് സംവിധാനം വഴി വാഹനം മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലായിരിക്കും. ജിപിഎസിന്റെ സ്ക്രീനിൽ സവാരി പോകുന്ന സ്ഥലത്തേയ്ക്കുള്ള ദൂരവും വഴിയും തെളിഞ്ഞു വരും. വാഹനത്തിൽ ഒരു പാനിക് ബട്ടൺ ഉണ്ടാകും. അടിയന്തിര സാഹചര്യത്തിൽ ഇത് അമർത്തിയാൽ യാത്രക്കാർക്ക് പൊലീസിന്റെ സഹായം തേടാവുന്നതാണ്.
വാഹനം ബുക്ക് ചെയ്യുന്നതെങ്ങനെ?
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ കോൾ സെന്റർ വഴിയോ റൈഡുകൾ ബുക്ക് ചെയ്യാൻ കഴിയും. യാത്രക്കാർക്ക് തങ്ങളുടെ യാത്രാനുഭവത്തെക്കുറിച്ച് വെബ്സൈറ്റിൽ പങ്കുവയ്ക്കാനുമാകും.
പണം നൽകുന്നതെങ്ങനെ?
ഇ-വാലറ്റിൽ വഴിയോ അല്ലെങ്കിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്തോ യാത്രക്കാർക്ക് സവാരിയുടെ ബിൽ അടയ്ക്കാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications