മൊബൈല്‍ സിം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
മൊബൈല്‍ സിം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാറിന് പകരം ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവയിൽ ഏതെങ്കിലും സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ജനങ്ങൾ ആശയക്കുഴപ്പത്തിൽ
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിര്‍ദേശം വന്നതിനു ശേഷം നിരവധി ആശയക്കുഴപ്പങ്ങൾ പൊതുജനങ്ങൾക്ക് ഇടയിൽ ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
സുപ്രീംകോടതി നിർദ്ദേശം
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന തീരുമാനം അന്തിമമാകുന്നതു വരെ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
വിദേശികൾക്കും പ്രവാസികൾക്കും ആശ്വാസം
ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്കും രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്കും പുതിയ തീരുമാനം ആശ്വാസമാകും. കാരണം ആധാർ ഇല്ലാത്തതിന്റെ പേരിൽ സിം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരിലേറെയും പ്രവാസികളും വിദേശികളുമാണ്.
സിം റദ്ദാക്കില്ല
രാജ്യസുരക്ഷ മുൻനിർത്തിയായിരുന്നു മുമ്പ് ടെലികോം സേവനദാതാക്കളുടെ സിം ലഭിക്കാൻ ആധാർ വേണമെന്ന് കേന്ദ്രം നിർബന്ധം പിടിച്ചിരുന്നത്. ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിലവിലെ എല്ലാ സിമ്മുകളും റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 2018 മാർച്ച് 31നകം രാജ്യത്തെ എല്ലാം മൊബൈൽ സിമ്മുകളും ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നത്. എന്നാൽ ആധാർ കേസുകൾ കോടതിയിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
വ്യാപക പ്രതിഷേധം
മൊബൈൽ സിം ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. തന്‍റെ ഫോൺ ഒരിയ്ക്കലും ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
