പഞ്ചസാരയ്ക്ക് മൂന്ന് ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശം.
പഞ്ചസാരയ്ക്ക് മൂന്ന് ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശം. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി.
കരിമ്പ് കര്‍ഷകരെ സഹായിക്കാനെന്ന പേരിലാണ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നത്. നിലവില്‍ അഞ്ച് ശതമാനം ജിഎസ്ടിയാണ് പഞ്ചസാരയ്ക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമ്പോള്‍ ആകെ എട്ട് ശതമാനം നികുതി ഉപഭോക്താവ് നല്‍കേണ്ടി വരും.

എന്നാല്‍ ജിഎസ്ടി വന്നപ്പോള്‍ എല്ലാ സെസുകളും ഇല്ലാതാക്കിയതാണെന്നും നികുതി നഷ്ടം നികത്താനുള്ള നഷ്ടപരിഹാര സെസ് മാത്രമാണ് ഈടാക്കുകയെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ ഓര്‍മ്മപ്പെടുത്തി. സെസ് വഴി 7000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായാണ് ഇങ്ങനെ സെസ് ഏര്‍പ്പെടുത്തി പണം സമാഹരിക്കുന്നത്. അത് അംഗീകരിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായും പാക്കേജ് വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications