റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വിവാഹിതയാകുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന് ആനന്ദ് ആണ് വരന്.
അംബാനി കുടുംബത്തിൽ ഇനി വിവാഹ നാളുകൾ. റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വിവാഹിതയാകുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെയും ഭാര്യ സ്വാതിയുടെയും മകന് ആനന്ദ് ആണ് വരന്. ഈ വര്‍ഷം ഡിസംബറിലാകും വിവാഹം.
ചെറുപ്പം മുതൽ സുഹൃത്തുക്കൾ
മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. എന്നാൽ മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനന്ദും ബിസിനസുകാരൻ
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.
ഇഷയും ബിസിനസിലേയ്ക്കിറങ്ങി
സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. ജൂൺ മാസത്തോടെ ഇഷയുടെ പഠനം പൂർത്തിയാകും. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.
ആകാശിന്റെ വിവാഹനിശ്ചയം
കഴിഞ്ഞ മാർച്ച് 25ന് ആയിരുന്നു ഇഷയുടെ ഇരട്ടസഹോദരന് ആകാശിന്റെ വിവാഹനിശ്ചയം. വജ്രാവ്യാപാരിയും ശതകോടീശ്വരനുമായ റസൽ മേത്തയുടെ മകൾ ശോക്ലയാണ് ആകാശിന്റെ ഭാവി വധു. സ്കൂൾ കാലം മുതൽ ഇവർ പ്രണയത്തിലായിരുന്നു. ആകാശിന്റെ വിവാഹത്തിന് മുമ്പ് തന്നെ സഹോദരിയുടെ വിവാഹം നടക്കുമെന്നാണ് സൂചന.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications