ഈ വർഷം 5,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി പേടിഎം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ പെയ്‌മെന്റ് വാലറ്റായ പേടിഎം ഈ വര്‍ഷം രാജ്യത്ത് 5,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ധനകാര്യ സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നത്.

 

ഈ വര്‍ഷം അവസാന പാദത്തില്‍ പേടിഎം മുഖേനയുള്ള ഇടപാടുകള്‍ 200 കോടിയായി ഉയര്‍ത്തും. ഓരോ സാമ്പത്തിക പാദത്തിലുമുള്ള ഇടപാടുകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഈ വർഷം 5,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി പേടിഎം

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഓരോ പാദത്തിലും 100 കോടി ഇടപാടുകളായിരുന്നു പേടിഎമ്മിലൂടെ നടന്നത്. റിസര്‍വ് ബാങ്ക് കൊണ്ടു വന്ന കെ.വൈ.സി മാനദണ്ഡങ്ങള്‍ മാര്‍ച്ചില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ പണമിടപാടുകള്‍ കുറച്ചെങ്കിലും, ഏപ്രിലില്‍ വീണ്ടും ഇടപാടുകള്‍ ഉയര്‍ന്നെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കി.

എന്‍ഡിഎ സര്‍ക്കാര്‍ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് പേടിഎം അടക്കമുള്ള ഇന്റര്‍നെറ്റ് ബാങ്കിങ് സ്റ്റാര്‍ട്ട് അപ്പ് സംവിധാനങ്ങൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

malayalam.goodreturns.in

English summary

Paytm to invest Rs 5,000 crore in core business in 2018

Vijay Shekhar Sharma-helmed company pulled up their numbers in April. In fact, this year, Sharma is looking at Rs 5,000 crore of investment in the business
Story first published: Tuesday, May 8, 2018, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X