ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 67.16 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരം തുടങ്ങിയതോടെ 10 പൈസ മൂല്യം ഇടിഞ്ഞ് 67.27 ല്‍ വ്യാപാരം തുടരുന്നു.
യു.എസ് ഡോളറിനെതിരായി വീണ്ടും രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 67.16 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരം തുടങ്ങിയതോടെ 10 പൈസ മൂല്യം ഇടിഞ്ഞ് 67.27 ല്‍ വ്യാപാരം തുടരുന്നു. ഫെബ്രുവരി എട്ടിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില ഉയരുന്നതും, യു.എസ്. ബോണ്ടുകളില്‍ നിന്നുളള വരുമാന വര്‍ദ്ധനവുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിനുളള കാരണങ്ങളായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളറിനെതിരേ രൂപയുടെ ഇപ്പോഴത്തെ മൂല്യം.

രൂപയുടെ മൂല്യമിടിഞ്ഞതോടെ യു.എസ് ഡോളറിന്റെ പ്രസക്തിയും ആവശ്യകതയും ആഗോള വിപണിയില്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. ഈ പ്രതിഭാസം മുന്നോട്ട് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതിയുള്‍പ്പെടെ ചെലവേറിയതായി മാറും. എണ്ണ പോലുള്ള ഒഴിവാക്കാനാവാത്ത വസ്തുക്കളുടെ ഇറക്കുമതി തുടരുന്നത് ധനക്കമ്മി വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ എണ്ണ ഇറക്കുമതി ചെലവേറിയതായി മാറുമ്പോള്‍ ഗതാഗതച്ചെലവും ഉയരുന്നതിനാല്‍ അനുബന്ധ സാധനങ്ങള്‍ക്കും വില ഉയര്‍ന്നേക്കും.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications