ഫോബ്സിന്റെ 2018 ലെ ലോകത്തെ ഏറ്റവും പ്രമുഖരായ പത്ത് പവർഫുൾ വ്യക്തികളിൽ നരേന്ദ്ര മോദിയും.
ഫോബ്സിന്റെ 2018 ലെ ലോകത്തെ ഏറ്റവും പ്രമുഖരായ പത്ത് പവർഫുൾ വ്യക്തികളിൽ നരേന്ദ്ര മോദിയും. ലിസ്റ്റിൽ ഒൻപതാം സ്ഥാനമാണ് മോദിയിക്കുള്ളത്. ലോകത്തിലെ ഏറ്റവും ശക്തരായ 75 പേരുടെ ലിസ്റ്റാണ് ഫോബ്സ് പുറത്തു വിട്ടിരിക്കുന്നത്.
ലോകം തിരിക്കുന്നവരിൽ മോദിയും
ലോകം തിരിക്കുന്ന 75 പേർ എന്ന പേരിലാണ് ഫോബ്സ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് പ്രസിഡൻറ് സി ജിൻപിങ്ങാണ് ഒന്നാം സ്ഥാനത്ത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തുടർച്ചയായ നാല് വർഷങ്ങളായി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നയാളാണ്.
ട്രംപിന്റെ സ്ഥാനം
പട്ടികയിൽ മൂന്നാം സ്ഥാനമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനുള്ളത്. ജർമൻ ചാൻസലർ ആഞ്ചല മെർക്കലും ആമസോൺ മേധാവി ജെഫ് ബെസോസുമാണ് യഥാക്രമം നാലുംഅഞ്ചും സ്ഥാനത്തുള്ളത്.
മറ്റ് പ്രമുഖർ
ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിന് 13-ാം സ്ഥാനമാണുള്ളത്. യു.കെ പ്രധാനമന്ത്രി തെരേസാ മെയ് 14-ാം സ്ഥാനത്തും ആപ്പിൾ സി.ഇ.ഒ ടിം കുക്ക് 24-ാം സ്ഥാനത്തുമുണ്ട്.
ലിസ്റ്റിലുള്ള മറ്റ് ഇന്ത്യക്കാർ
മോഡിയെ കൂടാതെ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പവർഫുൾ ലിസ്റ്റിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരൻ. 32-ാംറാങ്കുകാരനാണ് മുകേഷ് അംബാനി. ഇന്ത്യൻ വംശജനായ മൈക്രോസോഫ്ട് സിഇഒ സത്യ നടെല്ല പട്ടികയിൽ 40-ാം സ്ഥാനത്തുണ്ട്.
7.5 ബില്യണിലെ 75 പേർ
ഭൂമിയിലെ ഏതാണ്ട് 7.5 ബില്യൺ ജനങ്ങളുണ്ട്. ഇവരിൽ ഏറ്റവും പവർഫുളായ 75 പേരെയാണ് ഫോബസ് തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ വർഷവും ഫോബ്സ് ഈ ലിസ്റ്റ് പുറത്തിറക്കാറുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
