മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി എക്കാലത്തെയും ഉയര്‍ച്ചയിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി എക്കാലത്തെയും ഉയര്‍ന്ന തുകയിലെത്തി. ഏപ്രില്‍ മാസത്തില്‍ 1.37 ലക്ഷം കോടി രൂപ കൂടി വര്‍ധിച്ച് 23.25 ലക്ഷം കോടിയായി.

 

ലിക്വിഡ് ഫണ്ടിലാണ് കൂടുതല്‍ പേ‍ർ നിക്ഷേപം നടത്തിയിരിക്കുന്നത്. 1.16 ലക്ഷം കോടി രൂപ ലിക്വിഡ് ഫണ്ടിലെത്തി. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതിനാല്‍ കോര്‍പ്പറേറ്റുകള്‍ മിച്ചമുള്ള തുക വന്‍തോതില്‍ നിക്ഷേപിച്ചതാണ് ലിക്വിഡ് ഫണ്ട് നിക്ഷേപം ഉയരാൻ കാരണം.

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി എക്കാലത്തെയും ഉയര്‍ച്ചയിൽ

ഇന്‍കം ഫണ്ടില്‍ 5,200 കോടിയുടെ നിക്ഷപമാണെത്തിയത്. കുറച്ചു മാസങ്ങളായി ഇന്‍കം ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബാലന്‍സ്ഡ് ഫണ്ടിലേയ്ക്കുള്ള നിക്ഷേപത്തില്‍ ഈ കാലയളവില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍ 6,754 കോടി നിക്ഷേപമായെത്തിയപ്പോള്‍ ഏപ്രിലില്‍ ഇത് 3,500 3,500 കോടിയായി കുറഞ്ഞു.

മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ വ്യക്തിഗത സമ്പാദ്യ മാര്‍ഗങ്ങളിലേക്ക് പണമൊഴുക്ക് കൂടുന്നത് രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങളിലെ വളര്‍ച്ച കുറയാനും കാരണമാകുന്നുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപ മൂല്യം 22 ശതമാനം വളര്‍ച്ചയാണ് നേടിയത്.

malayalam.goodreturns.in

English summary

Mutual funds with the best 20-year track record

Investors are often told by their advisors that equity mutual fund schemes give good returns in the long run. And most of them do. Any long-term disciplined investor will vouch for that.
Story first published: Wednesday, May 9, 2018, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X