വായ്പയെടുത്ത് ഇന്ത്യ വിട്ട നീരവ് മോദിക്കെതിരെ നടപടികളുമായി ബാങ്ക് ഒാഫ് ഇന്ത്യ.
വായ്പയെടുത്ത് ഇന്ത്യ വിട്ട നീരവ് മോദിക്കെതിരെ നടപടികളുമായി ബാങ്ക് ഒാഫ് ഇന്ത്യ. നീരവ് മോദി വായ്പയായിയെടുത്ത 6.25 മില്യൺ ഡോളർ തിരികെ ലഭിക്കുന്നതിനായി ഹോങ്കോങ് കോടതിയിലാണ് ബാങ്ക് ഒാഫ് ഇന്ത്യ കേസ് നൽകിയത്.
നീരവ് മോദിക്കും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫയർസ്റ്റാർ ഫയർസ്റ്റാർ ഡയമണ്ട്, ഫയർസ്റ്റാർ ഡയമണ്ട് ഇൻറർനാഷണൽ തുടങ്ങിയ കമ്പനികൾക്കുമെതിരായാണ് കേസ്.

പഞ്ചാബ് നാഷണൽ ബാങ്കിന് ശേഷം നീരവ് മോദിക്കെതിരെ കേസ് നൽകുന്ന രണ്ടാമത്തെ ബാങ്കാണ് ബാങ്ക് ഒാഫ് ഇന്ത്യ. പഞ്ചാബ് നാഷണൽ ബാങ്കിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നാണ് നീരവ് മോദി തട്ടിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എൻ.ബി ബാങ്കിൽ നിന്ന് നീരവ് മോദി ഏകദേശം 11,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. നിലവിൽ നീരവ് മോദി ഹോേങ്കാങിലുണ്ടെന്നാണ് അന്വേഷണ എജൻസികളുടെ വിശ്വാസം. നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്നതിനായി ഹോേങ്കാങ് സർക്കാറിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
