ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യൻ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ സുപ്രധാന പ്രഖ്യാപനം നടത്തി.
ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യൻ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്ത് ഒരു കോടിയലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാൾമാർട്ട് സിഇഒ ഡക്ക് മക്ക്മില്ലന്റെ വാഗ്ദാനം.
അടുത്ത 10 വർഷം
അടുത്ത 10 വർഷമായിരിക്കും ഇത്തരത്തിൽ വാൾമാർട്ട് തൊഴിലുകൾ സൃഷ്ടിക്കുക. ഇതുവഴി നിരവധി പേർക്ക് അടുത്ത 10 വർഷത്തിനുള്ളിൽ വാൾമാർട്ടിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
ഇനി മത്സരം ഇവർ തമ്മിൽ
ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ ഇന്ത്യൻ ഓൺലൈൻ വ്യാപാരരംഗത്ത് വാൾമാർട്ട് (ഫ്ളിപ്കാർട്ട്), ആമസോൺ, ആലിബാബ (പേ.ടി.എം.) എന്നീ കമ്പനികൾ തമ്മിലാകും മത്സരം. മത്സരം ശക്തമാകുന്നതോടെ, ഉത്പന്നങ്ങളുടെ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കർഷകർക്കും ഗുണം ചെയ്യും
ഇന്ത്യൻ കർഷകർക്ക് വാൾമാർട്ടിന്റെ കടന്നു വരവ് ഗുണം ചെയ്യുമെന്ന് ചില സാമ്പത്തിക നിരീക്ഷകരുടെ അനുമാനം. ശുദ്ധമായ കാർഷികോത്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ടു ശേഖരിക്കാനുള്ള കോൾഡ് ചെയ്ൻ സംവിധാനം മറ്റിടങ്ങളിൽ വാൾമാർട്ട് അവലംബിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലും നടപ്പിലാക്കാൻ സാധ്യതയുണ്ട്.
എതിരാളി ആമസോൺ തന്നെ
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്ലിപാകാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാണ് വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഇത് ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും ഇതോടെ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
