രാജ്യത്തെ ബാങ്കുകൾ 48 മണിക്കൂ‍ർ പണിമുടക്കും

രാജ്യത്തെ ബാങ്ക് ജീവനക്കാ‍ർ ഈ മാസം രണ്ട് ദിവസം പണിമുടക്കും. ശമ്പള പുനക്രമീകരണം ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ നീണ്ട പണിമുടക്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബാങ്ക് ജീവനക്കാ‍ർ ഈ മാസം രണ്ട് ദിവസം പണിമുടക്കും. ശമ്പള പുനക്രമീകരണം ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ നീണ്ട പണിമുടക്ക്. മെയ് 30 രാവിലെ 6 മണി മുതൽ ജൂൺ 1 രാവിലെ 6 വരെ പണിമുടക്കാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്തിരിക്കുന്നത്.

 

10 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ

10 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ

സർക്കാർ പ്രൈവറ്റ് ബാങ്കുകളിൽ ജോലി ചെയ്യുന്ന 10 ലക്ഷത്തിൽ അധികം ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. സമരത്തിനുള്ള നോട്ടീസ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബർ കമ്മിഷണർക്കും നൽകിയതായി എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

ആവശ്യങ്ങൾ

ആവശ്യങ്ങൾ

ജീവനക്കാരുടെ ശമ്പളം 15 ശതമാനം വർദ്ധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. എന്നാൽ 2 ശതമാനം വർദ്ധനവ് നടപ്പാക്കാം എന്നതാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ നിലപാട്. ഇതിനെതിരെയാണ് ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്ന സംഘടനകൾ

പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്ന സംഘടനകൾ

  • എഐബിഇഎ
  • എഐബിഒഎ
  • എഐബിഒസി
  • എൻസിബിഇ
  • ബെഫി
  • ഐഎൻബിഇഎഫ്
  • ഐഎൻബിഒസി
  • എൻഒബിഡബ്ല്യു
  • എൻഒബിഒ‌

malayalam.goodreturns.in

English summary

Bank Unions Announce 2-Day Strike

Over 10 lakh bankers in government and private banks will go on a 48-hour strike starting May 30, said a bank employee association.
Story first published: Saturday, May 12, 2018, 12:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X