2018 മാർച്ച്-ഏപ്രിൽ കാലയളവിൽ വരുമാനത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാർ ഖരോള.
എയർ ഇന്ത്യയ്ക്ക് ആശ്വാസം. 2018 മാർച്ച്-ഏപ്രിൽ കാലയളവിൽ വരുമാനത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോള വ്യക്തമാക്കി. കടക്കെണിയിൽ അകപ്പെട്ടിരുന്ന എയർ ഇന്ത്യയ്ക്ക് ഇത് ആശ്വാസം തന്നെയാണ്.
റൂട്ട് വിലയിരുത്തൽ, ഓരോ വിമാനത്തിന്റെയും പറക്കൽ സമയം ഉയർത്തൽ, കൂടുതൽ സർവീസുകൾ എന്നിവയാണ് വരുമാനം ഉയർത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര-അന്താരാഷ്ട്ര പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ഖരോള കൂട്ടിച്ചേർത്തു.

മാർച്ച്-ഏപ്രിൽ കാലഘട്ടത്തിൽ എയർ ഇന്ത്യയുടെ വരുമാനം 20 ശതമാനം ഉയർന്ന് 3,000 കോടി രൂപയായി. എന്നിരുന്നാലും ചെലവ് കുറയ്ക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ വരുമാനത്തിലുണ്ടായ വർദ്ധനവ് അൽപ്പം പ്രതീക്ഷ നല്കുന്ന കാര്യമാണ്.
വരുമാനത്തിന്റെ 70 ശതമാനവും നേടിയിട്ടുള്ളത് അന്താരാഷ്ട്ര സർവീസുകളിൽ നിന്നാണ്. ടെൽ അവീവ് പോലുള്ള സ്ഥലങ്ങളിലേക്ക് തുടങ്ങിയ പുതിയ സർവീസുകൾ മികച്ച വരുമാനം നേടുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കനുസരിച്ച് മാർക്കറ്റ് വിഹിതത്തിന്റെ 13.4 ശതമാനമാണ് എയർ ഇന്ത്യക്കുള്ളത്. ആഭ്യന്തര വിപണിയിലും പ്രവർത്തന ലാഭം നേടുന്നതിന് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
