കേരളത്തിൽ പെട്രോളിന് 30 പൈസ വർദ്ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വർദ്ധിച്ച് 72.82 രൂപയായി.
രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. കേരളത്തിൽ പെട്രോളിന് 30 പൈസ വർദ്ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വർദ്ധിച്ച് 72.82 രൂപയായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
ക്രൂഡ് ഒായിൽ വിലയിലുണ്ടായ മാറ്റമാണ് വില വർദ്ധിക്കാൻ കാരണം. 2016ന് ശേഷം ക്രൂഡോയിൽ വില ബാരലിന് ആദ്യമായി ഇന്നലെ 80 ഡോളറിലെത്തിയിരുന്നു.

കർണാടക തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും വില കുതിക്കാൻ തുടങ്ങിയതോടെ പെട്രോൾ വില കഴിഞ്ഞ നാല് ദിനങ്ങളിലായി 78 പൈസയാണ് വർദ്ധിച്ചത്. ഡീസൽ വില 99 പൈസയും വർദ്ധിച്ചു. കർണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 19 ദിവസത്തോളം പ്രതിദിന വില വർദ്ധനവ് എണ്ണക്കമ്പനികൾ നിർത്തി വച്ചിരുന്നു.
അസംസ്കൃത എണ്ണ വില വര്‍ദ്ധനവ്, രൂപയുടെ വിലയിടിവ് എന്നിവ മൂലം 500 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു കമ്പനികളുടെ കണക്ക്. ഈ നഷ്ട്ടം നികത്താൻ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ വലിയ വർദ്ധനവ് എണ്ണക്കമ്പനികൾ നടത്തും. പെട്രോള്‍, ഡീസല്‍ വില ലിറ്ററിനു നാലു രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കുമെന്നും ചില സൂചനകളുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
