8,230 ബില്യൺ ഡോളറുമായി ഇന്ത്യ ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യം. അമേരിക്കയാണ് പട്ടികയിൽ മുന്നിൽ.
8,230 ബില്യൺ ഡോളറുമായി ഇന്ത്യ ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യം. വേൾഡ് വെൽത്ത് ഇന്റലിജൻസ് ആൻഡ് മാർക്കറ്റ് റിസർച്ച് കമ്പനിയായ ന്യൂ വേൾഡ് വെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്
അമേരിക്കയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം. ആഫ്രേഷ്യ ബാങ്ക് ഗ്ലോബൽ വെൽത്ത് മെഗ്രേഷൻ റിവ്യൂ പ്രകാരം അമേരിക്കയുടെ സന്പത്ത് 62,58,400 കോടി ഡോളറാണ്.
രണ്ടും മൂന്നും സ്ഥാനങ്ങൾ
ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. ചൈനയുടെ സമ്പത്ത് 24,80,300 കോടി ഡോളറും ജപ്പാന്റേത് 19,52,200 കോടി ഡോളറുമാണ്.
ഇന്ത്യ കുതിപ്പിൽ
2007 നും 2017 നും ഇടയിൽ 160 ശതമാനം വർദ്ധനവാണ് ഇന്ത്യയുടെ സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. ഇതേ കാലയളവിൽ 198 ശതമാനം വളർച്ചയാണ് ചൈന നേടിയിരിക്കുന്നത്.
ഇന്ത്യയുടെ നേട്ടത്തിന് കാരണം
താഴെ പറയുന്ന മേഖലകളാണ് ഇന്ത്യയുടെ നേട്ടത്തിന് പ്രധാന കാരണങ്ങൾ.
- മികച്ച പുതിയ സംരംഭകർ
- മികച്ച വിദ്യാഭ്യാസ സമ്പ്രദായം
- മികച്ച പ്രവർത്തനക്ഷമതയുള്ള ഐടി മേഖല
- റിയൽ എസ്റ്റേറ്റ്
- ആരോഗ്യ-മീഡിയ മേഖലകൾ
- അമേരിക്ക - 62,584 ബില്യൺ ഡോളർ
- ചൈന - 24,803 ബില്യൺ ഡോളർ
- ജപ്പാൻ - 19,522 ബില്യൺ ഡോളർ
- യു.കെ - 9,919 ബില്യൺ ഡോളർ
- ജർമനി - 9,660 ബില്യൺ ഡോളർ
- ഇന്ത്യ - 8,230 ബില്യൺ ഡോളർ
- ഫ്രാൻസ് - 6,649 ബില്യൺ ഡോളർ
- കാനഡ - 6,393 ബില്യൺ ഡോളർ
- ആസ്ട്രേലിയ - 6,142 ബില്യൺ ഡോളർ
- ഇറ്റലി - 4,276 ബില്യൺ ഡോളർ
ലോകത്തിലെ ആദ്യ 10 സമ്പന്ന രാജ്യങ്ങൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
