അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോമിന്റെ കണക്ക് അനുസരിച്ച് ബിജെപിയുടെ വരുമാനത്തിൽ വൻ വർദ്ധനവ്.
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോമിന്റെ കണക്ക് അനുസരിച്ച് ബിജെപിയുടെ വരുമാനത്തിൽ വൻ വർദ്ധനവ്. ബി.ജെ.പിയുടെ കഴിഞ്ഞ വര്‍ഷത്തെ മാത്രം വരുമാനം 1034 കോടി രൂപയാണ്.
ഒറ്റ വര്‍ഷം കൊണ്ട് ആസ്തിയില്‍ 81% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കോണ്‍ഗ്രസിനാകട്ടെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട് പോലും സ്വരൂപിക്കാന്‍ കോണ്‍ഗ്രസ് വിയര്‍ക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും രാജ്യത്തെ എല്ലാ പാര്‍ട്ടികളും തുടങ്ങി കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ താല്പര്യം ബി.ജെ.പിയോടാണെന്നുള്ളതും കോൺഗ്രസിന് തിരിച്ചടിയാകും.
അശോക റോഡില്‍ ശതകോടികള്‍ ചെലവിട്ട് പണിത 1.70 ലക്ഷം ചതുരശ്ര അടിയുള്ള ബി.ജെ.പിയുടെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്സ് പാർട്ടിയുടെ ഇപ്പോഴത്തെ സാമ്പത്തിക നിലയുടെ തെളിവാണ്. അതേസമയം അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്തിന്റെ അറ്റകുറ്റപണികള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ്. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്, ബിജെപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
