ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം വീണ്ടും കൂടും

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം കൂടുമെന്ന് പഠന റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം കൂടുമെന്ന് പഠന റിപ്പോർട്ട്. 238 അതിസമ്പന്നര്‍ കൂടി ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ നിരയില്‍ പുതിയതായി സ്ഥാനം പിടിക്കുമെന്നാണ് പഠനം.

ആഫ്രേഷ്യ ബാങ്ക് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ 119 ശതകോടീശ്വരന്‍മാരാണുള്ളത്. 2027-ഓടെ ഇത് 357 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആഗോളതലത്തില്‍ 2,252 ശതകോടീശ്വരന്‍മാരാണ് ഇപ്പോഴുള്ളത്. 2027-ല്‍ ഇത് 3,444 ആയി ഉയര്‍ന്നേക്കും.

ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണം വീണ്ടും കൂടും

ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. പത്തു വര്‍ഷം കഴിയുമ്പോള്‍ 884 ശതകോടീശ്വരന്മാരുമായി അമേരിക്കയായിരിക്കും മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 697 അതിസമ്പന്നരുണ്ടായിരിക്കും.

അമേരിക്കയാണ് ലോകത്തില്‍ ഏറ്റവും സമ്പന്നമായ രാജ്യം. 62,58,400 കോടി ഡോളറാണ് സമ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ആസ്തി 24,80,300 കോടി ഡോളറും. മൂന്നാം സ്ഥാനത്തുള്ളത് ജപ്പാന്‍ ആണ്. ആസ്തി 19,52,200 കോടി ഡോളര്‍. ഇന്ത്യ ആറാം സ്ഥാനത്താണ്. ആസ്തി 8,23,000 കോടി ഡോളര്‍. 2027-ല്‍ ആഗോളസമ്പത്ത് 50 ശതമാനം വളര്‍ച്ചയോടെ 321 ലക്ഷം കോടി ഡോളറായി മാറിയേക്കും.

malayalam.goodreturns.in

English summary

India's Billionaire Count to Swell to 357 by 2027

India has the third largest number of billionaires in the world, and in the next decade, as many as 238 additional ultra high net worth individuals will join this elite club, says a report.
Story first published: Thursday, May 24, 2018, 16:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X