Bank Strike Today and Tomorrow: ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

രാജ്യത്തെ ബാങ്ക് ജീവനക്കാ‍ർ മേയ് 30, 31 തീയതികളിൽ പണിമുടക്കും. ശമ്പള പുനക്രമീകരണം ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ നീണ്ട പണിമുടക്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബാങ്ക് ജീവനക്കാ‍ർ മേയ് 30, 31 തീയതികളിൽ പണിമുടക്കും. ശമ്പള പുനക്രമീകരണം ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ നീണ്ട പണിമുടക്ക്.

 

സമരക്കാരുടെ ആവശ്യം

സമരക്കാരുടെ ആവശ്യം

മെയ് 30 രാവിലെ 6 മണി മുതൽ ജൂൺ 1 രാവിലെ 6 വരെ പണിമുടക്കാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പണിമുടക്ക്. ​

ബാങ്ക് ജീവനക്കാർക്ക് പണി കൂടുതൽ

ബാങ്ക് ജീവനക്കാർക്ക് പണി കൂടുതൽ

ജൻധൻ അക്കൌണ്ട്, നോട്ട് നിരോധനം, അടൽ പെൻഷൻ യോജന, മുദ്ര യോജന തുടങ്ങിയവ നടപ്പിലാക്കിയതോടെ കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ബാങ്ക് ജീവനക്കാർക്ക് ജോലി ഭാരം കൂടുതലാണെന്നും എന്നാൽ ഇതിനനുസരിച്ച് ശമ്പള വർദ്ധനവില്ലെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് കൺവീനർ ദേവിദാസ് പറഞ്ഞു.

10 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ

10 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ

സർക്കാർ പ്രൈവറ്റ് ബാങ്കുകളിൽ ജോലി ചെയ്യുന്ന 10 ലക്ഷത്തിൽ അധികം ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നേതാക്കൾ അറിയിച്ചു. സമരത്തിനുള്ള നോട്ടീസ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബർ കമ്മിഷണർക്കും നൽകിയതായി എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

malayalam.goodreturns.in

English summary

Bank Unions Call For Nationwide Strike From May 30

Employees and officers of various state-run banks have called for a two- day nationwide strike from May 30 to protest a nominal 2 per cent wage hike offered by the Indian Banks' Association (IBA).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X