ഒരു ലിറ്റർ പെട്രോളിൽ നിന്ന് കേന്ദ്ര സർക്കാർ ഉണ്ടാക്കുന്ന ലാഭം??

ഉയർന്ന നികുതിയാണ് ഇന്ധന വില വർദ്ധനവിന് പ്രധാന കാരണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോളിന്റെ വില അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വില വർദ്ധനവിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേടുന്ന ലാഭം എത്രയെന്ന് അറിയണ്ടേ?

 

വില വർദ്ധനവിന് കാരണം നികുതി

വില വർദ്ധനവിന് കാരണം നികുതി

ഉയർന്ന നികുതിയാണ് ഇന്ധന വില വർദ്ധനവിന് പ്രധാന കാരണം. ഡീസലിന്റെ കേന്ദ്ര നികുതി മൂന്ന് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. പെട്രോളിന്റെ നികുതി ഏകദേശം ഇരട്ടിയായും വർദ്ധിച്ചിട്ടുണ്ട്.

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

2016-17 കാലഘട്ടത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വഴി കേന്ദ്രം നേടിയത് 2.7 ലക്ഷം കോടി രൂപയാണ്. 2014-15 കാലയളവിൽ 1.3 ലക്ഷം കോടിയായിരുന്നു കേന്ദ്രം നേടിയിരുന്നത്. അന്നത്തേക്കാൾ 117 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെട്രോൾ വില കുറഞ്ഞു

പെട്രോൾ വില കുറഞ്ഞു

2013നെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഇപ്പോൾ കുറവാണുള്ളത്. എന്നാൽ നികുതി കൂടി ചെരുമ്പോൾ വില 2013ലേതിനേക്കാൾ കൂടും. 2013ൽ 9.48 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിൽ നിന്ന് കേന്ദ്രം നികുതി ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 19.48 രൂപയായി ഉയർന്നു.

25 രൂപ വരെ കുറയ്ക്കാം

25 രൂപ വരെ കുറയ്ക്കാം

ഇന്ധന വില വർദ്ധനയ്ക്കെതിരെ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാൻ സർക്കാരിന് കഴിയുമെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെന്നുമാണ് ചിദംബരം ട്വിറ്ററിൽ കുറിച്ചത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ കേന്ദ്രത്തിന് 15 രൂപ ആ വഴിക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമേ അധിക നികുതിയായി 10 രൂപയും ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ 25 രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഈ തുക വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില കുറയുമെന്നാണ് ചിദംബരം വ്യക്തമാക്കിയത്.

ജിഎസ്ടിയിൽ ഉൾപ്പെടുത്തുക

ജിഎസ്ടിയിൽ ഉൾപ്പെടുത്തുക

ഇന്ധന വിലയില്‍ നിയന്ത്രണം സാധ്യമാകണമെങ്കില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍ഗയുടെ അഭിപ്രായം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നതിനോട് മിക്ക സംസ്ഥാനങ്ങള്‍ക്കും എതിർപ്പാണ്. എന്നാൽ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമായേ ബാധിക്കുകയുള്ളുവെന്നും ഗഡ്‍ഗരി പറഞ്ഞു.

ഇന്നത്തെ വില

ഇന്നത്തെ വില

ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി പതിമൂന്നാം ദിവസമായ ഇന്നും സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 14 പൈസയും, ഡീസലിന് 16 പൈസയുമാണ് ഇന്നത്തെ വര്‍ദ്ധനവ്. തിരുവനന്തപുരത്ത് പെട്രോളിന്റെ പുതുക്കിയ വില 82.14 ആണ്. ഡീസലിന്റേത് 74.76 രൂപയും.

malayalam.goodreturns.in

English summary

Here’s why petrol price relief is possible and painless

Fuel prices have shot up now because of very high taxes. Central tax on diesel has increased more than three-fold, and it has doubled in case of petrol. In 2016-17, the Centre earned 2.7 lakh crore from taxes and duties on petroleum products, which is 117 per cent higher than the 1.3 lakh crore it earned in 2014-15, when NDA came to power.
Story first published: Saturday, May 26, 2018, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X