കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്ന വിവിധ വായ്പാ തട്ടിപ്പുകളിലായി ഇന്ത്യയിലെ 21 പൊതുമേഖല ബാങ്കുകൾക്ക് നഷ്ട്ടപ്പെട്ടത് 25775 കോടി രൂപ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്ന വിവിധ വായ്പാ തട്ടിപ്പുകളിലായി ഇന്ത്യയിലെ 21 പൊതുമേഖല ബാങ്കുകൾക്ക് നഷ്ട്ടപ്പെട്ടത് 25775 കോടി രൂപ. ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. 6461.13 കോടി രൂപ ബാങ്കിന് വായ്പാ തട്ടിപ്പ് വഴി നഷ്ട്ടമായി. പി.എന്‍.ബിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നത് വജ്ര വ്യാപാരികളായ നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയുമാണ്.

ഐഡിബിഐ ബാങ്കിന് 1,116.53 കോടിയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,095.84 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1,084.50 കോടിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,029.23 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1,015.79 കോടിയും നഷ്ടം വന്നിട്ടുണ്ട്.
കോര്പറേഷന് ബാങ്കില്‍ നിന്ന് 970.89 കോടിയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 880.53 കോടിയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് 650.കോടിയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് 455.05 കോടിയും തട്ടിപ്പ് നടന്നിട്ടുണ്ട്. എസ്.ബി.ഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ കേസുകളിലായി 2390.75 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,928.25 കോടിയും ആന്ധ്ര ബാങ്കിന് 1303.30 കോടിയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,224.86 കോടിയും അലഹബാദ് ബാങ്കിന് 1,520.37 കോടിയും യുകോ ബാങ്കിന് 1,224.64 കോടിയും നഷ്ടപ്പെട്ടുവെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
