ഇന്ധന വിലയിൽ ഇന്ന് നേരിയ കുറവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82.00 രൂപയും ഡീസലിന് 74.60 രൂപയുമാണ് ഇന്നത്തെ വില.

 

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇന്ധന വിലയ്ക്ക് ഇപ്പോള്‍ നേരിയ കുറവുണ്ടായത്. ഇന്നലെയും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായിരുന്നു വില. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായിരുന്നു.

ഇന്ധന വിലയിൽ ഇന്ന് നേരിയ കുറവ്

കര്‍ണാടക തെരെഞ്ഞെടുപ്പിന് ശേഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയത്. എന്നാൽ ജൂണിൽ പെട്രോൾ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് വിദ​ഗ്ധർ പറയുന്നു. യു.എ.ഇ ഊർജമന്ത്രാലയം അഞ്ചു ശതമാനം വാറ്റ് കൂടി ഉൾപ്പെടുത്തിയ പുതിയ വില വിവരം പ്രഖ്യാപിച്ചതോടെയാണ് വില ഉയരാനുള്ള സാധ്യത വ‍ർദ്ധിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ ക്രൂഡിന്റെ വിലയിൽ കുറവുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ എണ്ണ വിലയിൽ കുറവുണ്ടായിട്ടും രൂപയുടെ മൂല്യം മെച്ചപ്പെട്ടിട്ടില്ല.

malayalam.goodreturns.in

English summary

Petrol, Diesel Prices Cut After 16 Days

After 16 days of relentless price hikes, petrol price was on Wednesday cut by about 60 paise a litre and diesel by 56 paise on the back of softening international oil rates and strengthening Indian rupee.
Story first published: Wednesday, May 30, 2018, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X