ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസുമായി സിംഗപ്പൂർ എയർലൈൻസ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊമേഷ്യൽ വിമാന യാത്രയുമായി സിംഗപ്പൂർ എയർലൈൻസ്. ഒക്ടോബറിൽ ഈ വിമാനത്തിന്റെ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

സിംഗപ്പൂരിൽ നിന്ന് ന്യൂയോർക്കിലേയ്ക്കാണ് 19 മണിക്കൂർ നീണ്ട സർവ്വീസ് നടത്തുക. സിംഗപ്പൂരിൽ നിന്ന് ന്യൂയോർക്കിലേയ്ക്ക് 8,277 നോട്ടിക്കൽ മൈൽ (15,329 കിലോ മീറ്റർ) ദൂരമാണുള്ളത്. നോൺ സ്റ്റോപ്പായിട്ടായിരിക്കും വിമാനത്തിന്റെ സർവ്വീസ്. നിലവിലെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസ് ദോഹയിൽ നിന്ന് ഓക്ക്ലൻഡിലേയ്ക്കുള്ള ഖത്തർ എയർവേസാണ്. സിങ്കപ്പൂരിൽ നിന്ന് ലോസ് ഏഞ്ചൽസിലേയ്ക്ക് നോൺ സ്റ്റോപ്പ് സർവ്വീസ് ആരംഭിക്കാനും സിംഗപ്പൂർ എയർലൈൻസിന് പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. സെപ്റ്റംബറിൽ ഇത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിടും.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവ്വീസുമായി സിംഗപ്പൂർഎയർലൈൻസ്

2018 ൽ ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനിയായും സിംഗപ്പൂർ എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെ തിരഞ്ഞെടുത്തത്.

ഫസ്റ്റ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നീ വിഭാഗങ്ങളിൽ മികച്ച സൗകര്യങ്ങളും സിംഗപ്പുർ എയർലൈൻസിലാണെന്നു ട്രിപ്പ് അഡ്വൈസർ യാത്രക്കാർ അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗപ്പൂർ എയർലൈൻസ് ഒന്നാം സ്ഥാനത്തു എത്തിയത്.

malayalam.goodreturns.in

English summary

Singapore Airlines to launch world's longest commercial flight in October

Singapore Airlines Ltd said it would launch the world's longest commercial flight in October, a near-19 hour non-stop journey from Singapore to the New York area.
Story first published: Wednesday, May 30, 2018, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X