സ്വദേശി സമൃദ്ധി സിം കാർഡുകൾക്ക് പിന്നാലെ മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്.
പതഞ്ജലിയും ബിഎസ്എൻഎല്ലുമായി സഹകരിച്ച് പുറത്തിറക്കിയ സ്വദേശി സമൃദ്ധി സിം കാർഡുകൾക്ക് പിന്നാലെ മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്. വാട്ട്സ്ആപ്പിനോട് മത്സരിക്കുന്ന തരത്തിലാണ് കിംഭോ എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ആപ്പിന്റെ പ്രത്യേകതകൾ
താഴെ പറയുന്നവയാണ് കിംഭോ ആപ്പിന്റെ പ്രത്യേകതകൾ
- സ്വകാര്യ ഗ്രൂപ്പ് ചാറ്റുകൾ
- സൗജന്യ വോയ്സ്, വീഡിയോ കോളുകൾ
- ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ
- വീഡിയോ, ജിഫ്, സ്റ്റിക്കറുകൾ
- ലൊക്കേഷൻ
ആപ്പ് ഡൗൺലോഡ് ചെയ്യാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പിന്റെ പ്രഖ്യാപനം നടന്ന ഉടൻ തന്നെ 10000ൽ അധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.
സ്വദേശി സമൃദ്ധി സിം കാർഡ്
മെയ് 27നാണ് ബാബാ രാംദേവ് പതഞ്ജലി-ബി.എസ്.എൻ.എൽ സ്വദേശി സമാധി സിം കാർഡുകൾ പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ പതഞ്‌ജലി ജീവനക്കാർക്ക് മാത്രമാണ് സിം നൽകുന്നത്. പൊതുജനങ്ങൾക്ക് സിം ലഭ്യമാകുമ്പോൾ പതഞ്‌ജലി ഉത്പന്നങ്ങൾക്ക് വിലയിൽ 10 ശതമാനം ഇളവും ലഭിക്കും. കാർഡുടമകൾക്ക് സൗജന്യ ഇൻഷുറൻസും ലഭ്യമാകും. 2.5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും അഞ്ചു ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസുമാണ് ലഭിക്കുക.
ബിസിനസ് വളർച്ച
ബിസിനസിൽ കഴിഞ്ഞ വർഷങ്ങളിൽ വമ്പൻ വളർച്ചയാണ് പതഞ്ജലി നേടിയത്. 2016 -17 ൽ കമ്പനി 1193 കോടി രൂപയുടെ ലാഭം നേടി. വരുമാനം 87 ശതമാനം ഉയർന്ന് 10,562 കോടി രൂപയിലെത്തി. ഇലക്ട്രിക്ക് വാഹന നിർമ്മാണം, മൊബൈൽ ചിപ്പ്, സോളാർ പവർ നിർമ്മാണം എന്നീ മേഖലകളിലും പതഞ്ജലി ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
