രാജ്യത്ത് ഇന്നും ബാങ്ക് പണിമുടക്ക്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നലെ ആരംഭിച്ചിരുന്നു. ആദ്യം ദിവസം തന്നെ സംസ്ഥാനത്ത് പണിമുടക്ക് കാര്യമായി
രാജ്യത്ത് ഇന്നും ബാങ്ക് പണിമുടക്ക്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നലെ ആരംഭിച്ചിരുന്നു. ആദ്യം ദിവസം തന്നെ സംസ്ഥാനത്ത് പണിമുടക്ക് കാര്യമായി തന്നെ ബാധിച്ചു.
ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ
കേരളം, പശ്ചിമബംഗാൾ, ബീഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നിരവധി പ്രതിഷേധ പ്രകടനങ്ങളും നടന്നു.
പശ്ചിമബംഗാൾ
പശ്ചിമബംഗാളിലെ എല്ലാ ബാങ്ക് ബ്രാഞ്ചുകളും എടിഎമ്മുകളും അടച്ചിട്ടു. എന്നാലും ഏതാനും സ്ഥലങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ വഴി ചില എടിഎമ്മുകൾ തുറന്നു കൊടുത്തു. മറ്റ് ചില സംസ്ഥാനങ്ങളിലും സമാനമായ രീതിയിലായിരുന്നു ആദ്യദിന പണിമുടക്ക്.
കേരളം
കേരളത്തിൽ 30,000 ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. സംസ്ഥാനത്തെ 5,200ഓളം ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഫൈൻ ആർട്ട്സ് കോളേജ് മുതൽ സെക്രട്ടേറിയറ്റിനു സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ വരെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
മുംബൈ
മുംബൈയിലെ ബാങ്ക് ജീവനക്കാർ സൗത്ത് മുംബൈയിലെ ഫോർട്ട് ഏരിയയിൽ പി എം റോഡിൽ പ്രതിഷേധ പ്രകടനം നടത്തി. ബാങ്ക് ശാഖകളുടെ ഉയർന്ന സാന്നിദ്ധ്യമുള്ള ആസാദ് മൈതാനിലുള്ള സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്തിനു വളരെ അടുത്താണ്.
ശമ്പളം വൈകും
മാസാവസാനമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിക്കും. എടിഎം സേവനവും തടസ്സപ്പെടും. സമരം ഇന്ന് അവസാനിക്കും.
പണിമുടക്കില്‍ പങ്കെടുക്കാത്ത ബാങ്കുകൾ
പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സഹകരണ ബാങ്കുകളും ഗ്രാമീണ്‍ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
