പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി വില 688 രൂപ 50 പൈസയായി.
പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂട്ടി വില 688 രൂപ 50 പൈസയായി. സബ്സിഡിയുള്ള പാചക വാതക വില സിലിണ്ടറിന് 2 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
സബ്സിഡി തുക
688 രൂപ 50 പൈസയ്ക്ക് സിലിണ്ടർ വാങ്ങുന്ന പാചകവാതക സബ്സിഡിയുള്ളവര്‍ക്ക് 190 രൂപ 66 പൈസ അക്കൗണ്ടില്‍ തിരികെ എത്തും. ഫലത്തില്‍ 497.84 രൂപയാണ് വിലയാകുന്നത്.
വാണിജ്യ സിലിണ്ടറിന്റെ വില
വാണിജ്യ സിലിണ്ടറിന്റെ വില 78 രൂപ 50 പൈസ കൂട്ടി 1229.50 രൂപയാക്കി. ഇന്ന് മുതലാണ് പുതുക്കിയ വില നിലവിൽ വരുന്നത്. ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ വില
ഡൽഹിയിൽ 493.55 രൂപയും കൊൽക്കത്തയിൽ 496.65 രൂപയും മുംബൈയിൽ 491.31 രൂപയും ചെന്നൈയിൽ 481.84 രൂപയുമാണ് ഗാർഹിക സിലിണ്ടറിന്റെ നിരക്ക്. എന്നാൽ പാചകവാതകത്തിന്റെ വിലവർദ്ധനവ് താത്ക്കാലികമാണെന്നും വില ഉടൻ കുറയാൻ സാധ്യതയുണ്ടെന്നും ലിക്വിഫൈഡി പെട്രോളിയം ഗ്യാസ് മാർക്കറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഒരു വർഷം ആറ് സിലിണ്ടർ
സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കഴിഞ്ഞ സെപ്തംബറിൽ കുറച്ചിരുന്നു. ഒരു വർഷം ആറ് സബ്സിഡിയുള്ള സിലിണ്ടറുകളാണ് ഇത്തരത്തിൽ ലഭിക്കുക.
പെട്രോളിന് കുറഞ്ഞപ്പോൾ എൽപിജിയ്ക്ക് കൂടി
തുടർച്ചയായ 16 ദിവസങ്ങൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് വരുത്തിയതിന് തൊട്ടു പിന്നാലെയാണ് എൽപിജിയ്ക്ക് വില ഉയർത്തിയിരിക്കുന്നത്. 2018ൽ ഇതുവരെ എൽപിജി വില കുറയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ആദ്യമായാണ് ഈ വർഷം വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications