വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാനും ഇനി നികുതി നൽകണം. ഞെട്ടേണ്ട സംഗതി ഇന്ത്യയിലല്ല. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് വാട്ട്സ്ആപ്പിനും ഫേസ്ബുക്കിനും നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാനും ഇനി നികുതി നൽകണം. ഞെട്ടേണ്ട സംഗതി ഇന്ത്യയിലല്ല. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് വാട്ട്സ്ആപ്പിനും ഫേസ്ബുക്കിനും നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു രാജ്യം നവ മാധ്യമ ഉപയോഗത്തിന് നികുതി ഏർപ്പെടുത്തുന്നത്.
തീരുമാനം ഗോസിപ്പ് കുറയ്ക്കാൻ
സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ഗോസിപ്പുകൾ വർദ്ധിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കുന്നതിനാണ് ഉഗാണ്ട ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നുമാണ് വിവരം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, വൈബർ തുടങ്ങിയ മാധ്യമങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റിൽ പാസാക്കി
പ്രസിഡന്റ് യൊവേരി മുസവേനിയാണ് പുതിയ തീരുമാനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നികുതി സംബന്ധിച്ച നിയമം പാർലമെന്റിൽ പാസാക്കി. ജൂലൈ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും.
നികുതി തുക
സോഷ്യൽ മീഡിയ ഉപയോഗത്തിനെ ഉഗാണ്ടയിലെ ജനങ്ങൾ ഇനി മുതൽ ദിവസവും 200 ഷില്ലിംഗ് (0.5 ഡോളർ) ആണ് നൽകേണ്ടി വരിക. അതായത് ഒരു വർഷം ഏകദേശം 19 ഡോളർ നൽകേണ്ടി വരും. എന്നാൽ നികുതി ഈടാക്കൽ എങ്ങനെ പ്രാവർത്തികമാക്കുമെന്ന് വ്യക്തമല്ല.
ചോദ്യങ്ങൾ നിരവധി
ഉഗാണ്ടയിലെ പുതിയ തീരുമാനത്തിനെതിരെ ഇന്റർനെറ്റ് സേവന ദാതാക്കളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 23.6 മില്യൺ മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 17 മില്യൺ ആൾക്കാർ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചോദ്യവും ഉയർന്നിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
