ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് കുമാർ ജയിനെ റിസർവ് ബാങ്ക് ഡെപ
ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് കുമാർ ജയിനെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാമത്തെ ഡെപ്യൂട്ടി ഗവർണറാണ് ഇദ്ദേഹം.
2017ൽ ആഗസ്റ്റിൽ എസ്.എസ്. മുന്ദ്ര വിരമിച്ച ഒഴിവിലേയ്ക്കാണ് ജയിനെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയും ആയിരുന്ന എം.കെ ജെയിൻ കഴിഞ്ഞ വർഷമാണ് ഐഡിബിഐ ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.

മൂന്നു വർഷക്കാലത്തേയ്ക്കാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറായി ജെയിൻ നിയമിക്കപ്പെട്ടിരിക്കുന്നത്. പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ പ്രത്യേക അലവന്‍സുകളും അദ്ദേഹത്തിന് ലഭിക്കും. റിസർവ് ബാങ്കിൽ ഇപ്പോൾ മൂന്നു ഡെപ്യൂട്ടി ഗവർണർമാരുണ്ട്. ബി.പി കനുംഗോ, വിരാൾ ആചാര്യ, എൻ.എസ് വിശ്വനാഥൻ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ഗവർണർമാർ.
ഐഡിബിഐ ബാങ്കിന്റെ കിട്ടാക്കടങ്ങൾ കുറച്ചു കൊണ്ടു വരാൻ ഏറെ ശ്രമിച്ച വ്യക്തിയാണ് ജയിൻ. 30 വർഷത്തിലേറെ ബാങ്കിംഗ് മേഖലയിൽ ഇദ്ദേഹത്തിന് പ്രവർത്തി പരിചയമുണ്ട്. ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികയിലേക്ക് സര്‍ക്കാരിന് ലഭിച്ച 37 അപേക്ഷകരെ പിന്തള്ളിയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
