ആമസോൺ ഇന്ത്യയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കിടിലൻ ക്യാഷ്ബാക്ക് ഓഫറുമായി കമ്പനി രംഗത്ത്.
ആമസോൺ ഇന്ത്യയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കിടിലൻ ക്യാഷ്ബാക്ക് ഓഫറുമായി കമ്പനി രംഗത്ത്. 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് 250 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക.
സിഇഒ ജെഫ് ബെസോസ് തന്നെയാണ് പുതിയ ഓഫറിനെക്കുറിച്ച് സൈറ്റിൽ കുറിച്ചിരിക്കുന്നത്. ആമസോൺ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ജെഫ് ബെസോസ് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. 2013 ജൂണിലാണ് വാഷിങ്ടൺ ആസ്ഥാനമായ കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്.

ആമസോൺ പേയിലൂടെ 1000 രൂപയ്ക്ക് മുകളിൽ ബിൽ പേയ്മെന്റ് നടത്തുന്നവർക്കാണ് 250 രൂപ കാഷ് ബാക്ക് ലഭിക്കുക. ക്യാഷ്ബാക്ക് തുക മൂന്ന് ദിവസത്തിനുള്ളിൽ ഉപഭോക്താക്കളുടെ അക്കൌണ്ടിൽ ക്രഡിറ്റാകും. കൂടാതെ ഒരു ഉപഭോക്താവിന് ഒരു തവണ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.
ഓൺലൈൻ വിപണി ഇന്ത്യയിൽ വിജയമായതതോടെ ആമസോൺ പ്രൈം-പെയ്ഡ് സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ, അലെക്സാ വോയ്സ് അസിസ്റ്റന്റ്, ആമസോൺ മ്യൂസിക് എന്നീ സേവനങ്ങളും ഇന്ത്യയിൽ കൊണ്ടു വന്നിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, മറാഠി, മലയാളം, തമിഴ് തുടങ്ങിയ അഞ്ച് ഭാഷകളിലായി ഇ-ബുക്കുകൾ ലഭ്യമാക്കുന്ന കിൻഡിൽ ബുക്ക് സ്റ്റോറും ആമസോണിൽ ലഭ്യമാണ്. ഇതിന് മികച്ച പ്രതികരണമാണ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നതെന്നും ജെഫ് ബെസോസ് വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
