റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റാണ് ഉയർന്നിരിക്കുന്നത്. നിലവിലെ റിപ്പോ നിരക്ക് 6 ശതമാനമായിരുന്നു ഇത് 6.25 ശതമാനമായാണ് ഉയർത്തിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റാണ് ഉയർന്നിരിക്കുന്നത്. നിലവിലെ റിപ്പോ നിരക്ക് 6 ശതമാനമായിരുന്നു ഇത് 6.25 ശതമാനമായാണ് ഉയർത്തിയത്.
നാല് വർഷത്തിന് ശേഷം
നാല് വർഷത്തിന് ശേഷമാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. 2014 ജനുവരിക്കു ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ഏപ്രിലിൽ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായിരുന്നു.
പലിശ നിരക്ക് ഉയരാൻ കാരണം
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ്, രൂപയുടെ മൂല്യത്തിലുള്ള ഇടിവ്, പണപ്പെരുപ്പത്തിലെ വർദ്ധനവ് എന്നിവയാണ് പലിശ നിരക്ക് ഉയരാൻ പ്രധാന കാരണം.
ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി
റിസർവ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ ഉയർത്തുന്നതിന് മുമ്പ് തന്നെ ബാങ്കുകൾ നിക്ഷേപ, വായ്പ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു.
എന്താണ് റിപ്പോ നിരക്ക്?
റിപ്പോ നിരക്ക് വായ്പാ ഡിമാന്റ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് കൂടി എന്നാല്‍ അതിനര്‍ത്ഥം സമ്പദ്വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ലയെന്നാണ്.
എന്താണ് റിവേഴ്സ് റിപ്പോ
റിവേഴ്സ് റിപ്പോ വായ്പ നല്കാന് അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
