തക്കാളി വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് വെറും 3 രൂപ!!

തക്കാളി വിലയിൽ വൻ ഇടിവ്. കിലോയ്ക്ക് 3 രൂപയാണ് നിലവിൽ കർണാടകയിലെ വില.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി വിലയിൽ വൻ ഇടിവ്. കിലോയ്ക്ക് 3 രൂപയാണ് നിലവിൽ കർണാടകയിലെ വില. ഈ ആഴ്ച്ചയിൽ വില വീണ്ടും താഴേയ്ക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

ഇത്തവണ മഴ കൂടുതൽ പെയ്ത് വിളവ് വർദ്ധിച്ചതാണ് വിലയിടിവിന് പ്രധാന കാരണം. ഏപ്രിലിൽ കർണാടകയിൽ നല്ല മഴ ലഭിച്ചിരുന്നു. ഒന്നര മാസമാണ് തക്കാളി കൃഷിയുടെ വിളവ് കാലം. ഇതോടെ കർഷർ ദുരിതത്തിലായി.

തക്കാളി വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് വെറും 3 രൂപ!!

കർണാടകയിലെ കോലാർ, ചിക്കബല്ലാപുര, ചാമരാജ് നഗർ, റയ്ച്ചൂർ, ബെല്ലാരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തക്കാളി കൃഷി നടത്തുന്നത്. ഇവിടങ്ങളിൽ ഇത്തവണ നല്ല മഴ ലഭിച്ചിരുന്നു. കേരളം, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേയ്ക്ക് തക്കാളി കയറ്റി അയയ്ക്കുന്നതും ഇവിടെ നിന്നാണ്.

ആന്ധ്ര, ഒഡിഷ, തെലങ്കാന, ഛത്തിസഗ്ഢ് തുടങ്ങിയ ചൂട് കൂടുതലുള്ള സംസ്ഥാനങ്ങളിൽ പൊതുവേ തക്കാളി കാര്യമായി വിളയാറില്ല. എന്നാൽ ഇത്തവണ ഈ സംസ്ഥാനങ്ങളിലും കാലാവസ്ഥ കൃഷിക്ക് അനുയോജ്യമായിരുന്നുവെന്നും മികച്ച വിളവ് ലഭിച്ചുവെന്നുമാണ് റിപ്പോർട്ട്. വില ഇതേ രീതിയിൽ തുടർന്നാൽ കർഷകർക്ക് കനത്ത നഷ്ട്ടം നേരിടേണ്ടി വരും.

malayalam.goodreturns.in

English summary

Tomato Prices Fall to Rs 3 per Kg

With good rains in Karnataka as well as its neighbouring states, tomato has been a bumper crop, that has resulted in its price plummeting to Rs 3 per kg.
Story first published: Wednesday, June 6, 2018, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X