ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി ഉറപ്പായും കുടുങ്ങും; പരിശോധന കർശനം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇനി നിങ്ങൾ കുടുങ്ങും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് റെയില്‍വേ.

 

ജൂൺ എട്ട് മുതൽ

ജൂൺ എട്ട് മുതൽ

ജൂണ്‍ എട്ടു മുതല്‍ 22 വരെ പരിശോധന വ്യാപകമാക്കാനാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശമെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ട്രെയിനിൽ അധിക ലഗേജുമായി കയറുന്നതിനെതിരെയും നടപടികൾ ശക്തമാക്കിയിരുന്നു.

നടപടി നേരിടേണ്ടത് എന്തിനൊക്കെ?

നടപടി നേരിടേണ്ടത് എന്തിനൊക്കെ?

 • ടിക്കറ്റ് മറിച്ചുനല്‍കല്‍
 • ടിക്കറ്റില്ലാതെ യാത്രചെയ്യല്‍
 • വ്യാജ ടിക്കറ്റ് ഉപയോഗിക്കല്‍
 • പാസുകളും സൗജന്യയാത്രകളും ദുരുപയോഗം ചെയ്യൽ
 • ലഗേജ് കൂടിയാൽ

  ലഗേജ് കൂടിയാൽ

  അമിത ലഗേജുമായി കയറുന്ന യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയിൽ അധിക നിരക്കും പിഴയും ഈടാക്കാനും റെയിൽവേ തീരുമാനിച്ചു. അനുവദിച്ചതിലും അധിക ഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം. ഈ ആഴ്ച്ച മുതൽ എല്ലാ സോണിലും പുതിയ തീരുമാനം നടപ്പാക്കും.

  ലഗേജ് പരിധി

  ലഗേജ് പരിധി

  നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് പരിധിയുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. ഫസ്റ്റ് ക്ലാസ്സ് എ.സി കോച്ചിലെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ കുറഞ്ഞ ഭാരം 70 കിലോയും പരാവധി ഭാരം 150 കിലോയുമാണ്. സെക്കന്‍ഡ് ക്ലാസ് എസി യാത്രക്കാരന് സൗജന്യമായി കൊണ്ടു പോകാവുന്ന ഭാരം 50 കിലോയും പരമാവധി ഭാരം 100 കിലോയുമാണ്. സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് സെക്കന്‍ഡ് ക്ലാസിലെയും യാത്രികര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരം 40 കിലോയും 35 കിലോയുമാണ്. പരമാവധി കൊണ്ടു പോകാവുന്ന ഭാരം യഥാക്രമം 80 കിലോയും 70 കിലോയും വീതമാണ്.

malayalam.goodreturns.in

English summary

Railways to Go After Ticketless Passengers

After a drive to catch passengers carting excess baggage, the railways has now decided to go after ticketless travellers from June 8 to June 22, the Railway Board said today.
Story first published: Thursday, June 7, 2018, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X