പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ ബോട്ടിൽ ക്രഷറുകളിൽ പ്ലാസ്റ്റിക ബോട്ടിലുകൾ നിക്ഷേപിക്കുന്നവർക്ക് പേടിഎം വഴി ക്യാഷ്ബാക്ക് നൽകുന്നതാണ് പദ്ധതി.
തുടക്കം വഡോദരയിൽ
വഡോദര റെയിൽവേ സ്റ്റേഷനിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് വിജയകരമായാൽ മറ്റ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കും.
പേടിഎം ക്യാഷ്ബാക്ക്
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യൻ റെയിൽവേയുടെ ഈ പദ്ധതി. ബോട്ടിലുകൾ ക്രഷറുകളിൽ നിക്ഷേപിക്കുന്ന യാത്രക്കാർക്ക് ഒരു ബോട്ടിലിന് 5 രൂപയാണ് ക്യാഷ് ബാക്ക് ലഭിക്കുക. ഇത് യാത്രക്കാരുടെ പേടിഎം വാലറ്റിൽ ലഭിക്കും. ഇതിനായി ബോട്ടിൽ നിക്ഷേപിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ മെഷീനിൽ നൽകണം.
ഇക്കോ ഫ്രണ്ട്ലി പ്ലേറ്റുകൾ
മലിനീകരണം തടയുന്നതിനായി മറ്റു ചില നടപടികളും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഇക്കോ ഫ്രണ്ട്ലി ഡിസ്പോസിബിൾ പ്ലേറ്റുകളാണ് ഇനി റെയിൽവേ ഉപയോഗിക്കുക. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ശതാബ്ദി, രാജധാനി എക്സ്പ്രസ് തുടങ്ങിയ എട്ടു ട്രെയിനുകളിൽ പരീക്ഷണാർത്ഥം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക എന്നതാണ് റെയിൽവേയുടെ ഇത്തവണത്തെ പരിസ്ഥിതി ദിന പ്രതിജ്ഞ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
