ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ എയർ ഇന്ത്യയ്ക്ക് 2000 കോടി രൂപ കൂടി വേണം

ജീവനക്കാർക്ക് ശമ്പളം നൽകാൻ എയർ ഇന്ത്യയ്ക്ക് 2000 കോടി രൂപ കൂടി വേണം. ഈ തുക അധിക ഫണ്ടായി എയർ ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാർക്ക് ശമ്പളം നൽകാൻ എയർ ഇന്ത്യയ്ക്ക് 2000 കോടി രൂപ കൂടി വേണം. ഈ തുക അധിക ഫണ്ടായി എയർ ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് മാസമായി ജീവനക്കാർക്ക് ശമ്പളം വൈകിയാണ് എത്തുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ. ഇതിനകം തന്നെ 26,000 കോടി രൂപ എയർ ഇന്ത്യയ്ക്ക് സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 50,000 കോടി രൂപയുടെ കടബാധ്യതയാണ് നിലവിൽ കമ്പനിയ്ക്കുള്ളത്.

ശമ്പളം കൊടുക്കാൻ എയർ ഇന്ത്യയ്ക്ക് 2000 കോടി രൂപ കൂടി വേണം

മേയ് മാസത്തിലെ ശമ്പളം ഇതുവരെ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിലും സ്ഥിതി ഇതു തന്നെയായിരുന്നു. എന്നാൽ വൈകിയാണെങ്കിലും ശമ്പളം ലഭിച്ചുവെന്ന് ജീവനക്കാർ പറയുന്നു.

ശമ്പളം വൈകുന്നതു മൂലം എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ്. നിരന്തരമായി വേതനം വൈകുന്നതിനെ തുടര്‍ന്നാണ് നിസ്സഹകരണ സമരത്തിലേക്ക് നീങ്ങാനാണ് പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ തയ്യാറെടുക്കുന്നത്. പൈലറ്റുമാര്‍ക്കു പുറമെ മറ്റ് ജീവനക്കാരും സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നഷ്ടത്തിലായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരു കമ്പനി പോലും രംഗത്ത് എത്താതിനെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം വൈകുന്നത്.

malayalam.goodreturns.in

English summary

Air India seeks Rs 2,000 crore in additional funding from government

Cash-crunched Air India, which delayed salaries for three months in a row, has sought an additional funding of around Rs 2,000 crore from the government to tide over the situation, a senior company official said.
Story first published: Saturday, June 9, 2018, 12:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X