സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ പത്താം ദിവസമാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.
പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.14 രൂപയും ഡീസലിന് 73.09 രൂപയുമാണ്.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്.
കൂടാതെ ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ വീതം കുറവ് വരുത്തിയിരുന്നു. പെട്രോൾ-ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം സർക്കാർ ഉപേക്ഷിക്കുന്നതു വഴിയാണ് വിലയിൽ കുറവ് വരുത്തിയത്. നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിന് 509 കോടി രൂപയുടെ കുറവാണ് ഉണ്ടാകുക. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
