ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് എൻആർഐ ബാങ്കിംഗ് സേവനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് എൻആർഐ ബാങ്കിംഗ് സേവനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള നോണ്‍ റെസിഡന്റ് റുപീ അക്കൗണ്ടുകൾ തുറക്കുന്നതിനും ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുമുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ തൃശൂർ ആസ്ഥാനമായ ബാങ്കാണിത്. ആർബിഐ അംഗീകാരം ലഭിച്ചതോടെ ഇനി ബാങ്ക് വഴി വിദേശ നാണയ കൈമാറ്റവും നടക്കും. സ്വകാര്യ മേഖലയിൽ സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങാൻ അംഗീകാരം ലഭിച്ച 10 ബാങ്കുകളിൽ ഒന്നാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.

2016 മെയ് 5 ന് ബാങ്ക് രൂപീകരിച്ചു. എന്നാൽ 2016 നവംബറിലാണ് ആർബിഐ ബാങ്ക് തുടങ്ങുന്നതിനുള്ള അന്തിമ ലൈസൻസ് നൽകിയത്. സാധാരണ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാനും വായ്പ ലഭ്യമാക്കുവാനും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് അനുമതിയുണ്ട്.
എസ്ബിഐ ഉള്‍പ്പടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കുമ്പോൾ ഒരു വര്‍ഷ കാലയളവിലുള്ള നിക്ഷേപത്തിന്
ഇസാഫ് ബാങ്ക് നല്കുന്ന പലിശ 8.75 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 9.25 ശതമാനം വരെ പലിശയും ലഭിക്കും. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള മികച്ച ബാങ്കാണിത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications