യുവ സംരംഭകർക്കായി ദേശീയ സ്റ്റാര്‍ട്ടപ്പ് മത്സരം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15

ആയുർവേദ മരുന്നുകളും ചികിത്സാ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി യുവ സംരംഭകരിൽ നിന്ന് ബിസിനസ് ആശയങ്ങൾ തേടുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ആയുർവേദ മരുന്നുകളും ചികിത്സാ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി യുവ സംരംഭകരിൽ നിന്ന് ബിസിനസ് ആശയങ്ങൾ തേടുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) ആണ് ഇതുമായി ബന്ധപ്പെട്ട് ദേശീയ സ്റ്റാര്‍ട്ടപ്പ് മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയത്.

ആയുര്‍വേദാധിഷ്ഠിത ബിസിനസ് ആശയങ്ങള്‍

ആയുര്‍വേദാധിഷ്ഠിത ബിസിനസ് ആശയങ്ങള്‍

യുവ സംരംഭകരില്‍ നിന്ന് മികച്ച ആയുര്‍വേദാധിഷ്ഠിത ബിസിനസ് ആശയങ്ങള്‍ തേടുകയാണ് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യം. സിഐഐ ഒരുക്കുന്ന ആയുര്‍വേദ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്‌ളേവിനോട് അനുബന്ധിച്ചാണ് ‘ആയുര്‍സ്റ്റാര്‍ട്ട് - 2018' എന്ന മത്സരമൊരുക്കുന്നത്.

അടിസ്ഥാന യോഗ്യത

അടിസ്ഥാന യോഗ്യത

മികച്ച ആശയങ്ങള്‍ സംരംഭകർക്ക് സമർപ്പിക്കാം. രാജ്യത്തെമ്പാടുമുള്ള കോളേജ് വിദ്യാർത്ഥികൾക്കും ചെറുപ്പക്കാരായ പ്രൊഫഷണലുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ബിരുദമാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത.

ജൂലൈ 15

ജൂലൈ 15

സംരംഭകർ ജൂലൈ 15ന് മുമ്പ് ഒരു പേജിൽ കവിയാത്ത പ്രൊജക്ട് സമ്മറി സമർപ്പിക്കണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള സഹായങ്ങള്‍ സി.ഐ.ഐ ലഭ്യമാക്കും. സാമ്പത്തിക സഹായത്തിന് പുറമേ സാങ്കേതിക, ഇന്‍കുബേഷന്‍ സൗകര്യങ്ങളാണ് ലഭ്യമാക്കുക.

ആഗസ്റ്റ് 30

ആഗസ്റ്റ് 30

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ടീമുകൾ ആഗസ്റ്റ് 30ന് മുമ്പ് പ്രൊജക്ട് ഐഡിയ പാനലിന് നൽകണം. 30 ടീമിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകൾക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

മികച്ച 10 ടീം

മികച്ച 10 ടീം

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ടീമുകൾക്ക് ഇന്ത്യയിലെ തന്നെ മികച്ച സിഇഒമാരും സംരംഭകരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ക്യാഷ് അവാർഡുകളും നൽകും. താത്പര്യമുള്ളവർക്ക് www.ciiayurstart.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 1000 രൂപയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ്.

malayalam.goodreturns.in

English summary

Ayurstart 2018: CII Announces Startup Contest

In order to promote and expand the 2,500 crore Kerala ayurveda medicinal and therapeutic industry, the Confederation of Indian Industries (CII) announced on Tuesday the commencement of a start-up contest.
Story first published: Wednesday, June 13, 2018, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X